Latest NewsIndia

‘യുപിയിലെ ജനങ്ങളെ നുണകളിലൂടെ അപമാനിക്കരുത്’: വയോധികനെ മര്‍ദ്ദിച്ച സംഭവത്തില്‍ രാഹുലിനെതിരെ പൊട്ടിത്തെറിച്ച് യോ​ഗി

കോണ്‍ഗ്രസ് നേതാവ് നുണകളിലൂടെ വർഗീയ വിഷം പരത്തുകയാണ്.

ന്യൂഡല്‍ഹി: ​ഗാസിയാബാദില്‍ മുസ്ലീം വയോധികനെ ആക്രമിച്ച സംഭവത്തെ വിമര്‍ശിച്ചുകൊണ്ടുളള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ​ഗാന്ധിയുടെ ട്വീറ്റിനെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് നേരിട്ട് രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവ് നുണകളിലൂടെ വർഗീയ വിഷം പരത്തുകയാണ്. ഉത്തര്‍പ്രദേശിലെ ജനങ്ങളെ ഇത്തരത്തിൽ അപകീര്‍ത്തിപ്പെടുത്തുന്നതും അപമാനിക്കുന്നതും അവസാനിപ്പിക്കണമെന്നും യോ​ഗി ആവശ്യപ്പെട്ടു.

‘ശ്രീരാമന്‍ നല്‍കുന്ന ആദ്യ പാഠം സത്യം പറയുക എന്നതാണ്. അത് നിങ്ങള്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും ചെയ്തിട്ടില്ല. പൊലീസ് സത്യം കണ്ടെത്തിയതിനുശേഷവും സമൂഹത്തില്‍ വർഗീയ വിഷം പരത്തിക്കൊണ്ടിരിക്കുന്നതില്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നേണ്ടതാണ്. അധികാരത്തിന്റെ അത്യാ​ഗ്രഹത്തില്‍ മാനവികത അപമാനിക്കപ്പെടുന്നു. ഉത്തര്‍പ്രദേശിലെ ജനങ്ങളെ അപമാനിക്കുന്നതും അപകീര്‍ത്തിപ്പെടുന്നതും ഉപേക്ഷിക്കൂ’ എന്നും യോ​ഗി ട്വിറ്റ് ചെയ്തു.

ജൂണ്‍ അ‍ഞ്ചിന് ഒരു സംഘം ആളുകള്‍ ലോണിയില്‍ നിന്നും അബ്ദുള്‍ സമദ് എന്ന വ്യക്തിയെ തട്ടിക്കൊണ്ട് പോകുകയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പാകിസ്ഥാന്‍ ചാരനാണെന്ന് ആരോപിച്ച്‌ അവരില്‍ ഒരാള്‍ സമദിന്റെ താടി മുറിച്ചുമാറ്റി. ഇതുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതായും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാൽ ഇത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചപ്പോൾ ജയ് ശ്രീറാം വിളിക്കാത്തതിന് താടി മുറിച്ചു മാറ്റി എന്ന തരത്തിൽ വർഗീയമായാണ് ചില കോണുകളിൽ നിന്ന് പ്രചരിപ്പിച്ചത്.

ഇതിനു പിന്നാലെയായിരുന്നു വിമര്‍ശനവുമായി രാഹുല്‍ രംഗത്തെത്തിയത്. ‘ശ്രീരാമന്റെ യഥാര്‍ത്ഥ ഭക്തന്‍ ഇത് ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല. ഇത്തരം ക്രൂരത മനുഷ്യത്വത്തില്‍ നിന്നും ഏറെ അകലെയാണെന്നും സമൂഹത്തിനും മതത്തിനും നാണക്കേടാണെന്നും’ രാഹുല്‍ ട്വീറ്റ് ചെയ്തു.
അതേസമയം സംഭവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തില്‍ മതപരമായ കാരണങ്ങള്‍ ഒന്നും തന്നെയില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button