മംഗളൂരു : കോവിഡ് വാക്സിന് സ്വീകരിച്ചതിന് ശേഷം കാന്തിക ശക്തി ലഭിച്ചെന്ന അവകാശവാദവുമായി ബംഗളുരു സ്വദേശിയായ യുവതി. വാക്സിന് എടുത്തവരില്‍ കാന്തിക ശക്തി എന്ന റിപ്പോര്‍ട്ടുകള്‍ പത്രത്തില്‍ വായിച്ചതിന് ശേഷം അടുക്കളയില്‍ എത്തി ഫോര്‍ക്ക് കയ്യില്‍ വെച്ചപ്പോള്‍ അത് ഇരുന്നതായി യുവതി പറയുന്നു.
നേരത്തെ ഉഡുപ്പിയിൽ നിന്നുളള ഒരു യുവതിയും കോവിഡ് വാക്സിന് സ്വീകരിച്ചതിന് ശേഷം കാന്തികശക്തി ലഭിച്ചെന്ന അവകാശവാദവുമായി എത്തിയിരുന്നു. എന്നാല്‍ ശരീരത്തിന്റെ കാന്തികശക്തിയും കോവിഡ് വാക്സിന് സ്വീകരിച്ചതും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് ഉഡുപ്പി ജില്ലാ ആരോഗ്യ ഓഫീസര്‍ ഡോ നാഗഭൂഷണ് ഉഡുപ്പ അറിയിച്ചു. കളക്ടര്‍ ജി ജഗദീഷയും ഇക്കാര്യം വ്യക്തമാക്കി.
രാഘവേന്ദ്ര ഷെട്ട് എന്ന വ്യക്തിയാണ് കാന്തിക ശക്തി ലഭിച്ചെന്ന അവകാശവാദവുമായി ആദ്യമെത്തിയത്. വാക്സിന് എടുത്ത ശേഷം തന്റെ ശരീരത്തില്‍ നാണയങ്ങള്‍, സ്പൂണ്‍ എന്നിവയുള്‍പ്പെടെ പല ലോഹവസ്തുക്കളും ഒട്ടിപ്പിടിക്കുന്നതായി ഇയാള്‍ പറഞ്ഞിരുന്നു. തെളിവിനായി ഇയാൾ വീഡിയോയും സാമൂഹിക മാധ്യമങ്ങളിലുടെ പുറത്ത് വിട്ടിരുന്നു.
Post Your Comments