ലക്‌നൗ : കോവിഡ് കാലത്തും കാർഷിക മേഖലയിൽ റെക്കോർഡ് നേട്ടവുമായി യോഗി സർക്കാർ. കഴിഞ്ഞ വർഷങ്ങളിൽ വെച്ച് ഏറ്റവുമധികം ഗോതമ്പ് സംഭരണമാണ് ഇത്തവണ നടന്നതെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഈ വർഷം കർഷകരിൽ നിന്നും 53.80 ലക്ഷം മെട്രിക് ടൺ ഗോതമ്പാണ് സർക്കാർ സംഭരിച്ചത്. 12.16 ലക്ഷത്തിലധികം കർഷകർ ഇതിന്റെ ഗുണോഭോക്താക്കളായി. കർഷകർക്ക് അവരുടെ വിളകൾ വിൽക്കാൻ സാധിക്കുന്നത് വരെ സംഭരണം നടത്താൻ സർക്കാർ തയ്യാറാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
Read Also : ആള്‍ദൈവം ശിവശങ്കര്‍ ബാബയെ പിടികൂടിയത് ഭക്തയുടെ വീട്ടിൽ ഒളിവിൽ കഴിയുമ്പോൾ
കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും പ്രതിദിനം ഒരു ലക്ഷം മെട്രിക് ടൺ ഗോതമ്പ് ശേഖരിക്കാൻ സാധിക്കുന്നുണ്ടെന്ന് ഭക്ഷ്യവിതരണ വകുപ്പ് കമ്മീഷണർ മനീഷ് ചൗഹാൻ പറഞ്ഞു. താങ്ങുവിലയിലെ വർദ്ധനവ് കാരണമാണ് സംസ്ഥാന സർക്കാരിന് ഗോതമ്പ് സംഭരണം വർദ്ധിപ്പിക്കാൻ സാധിച്ചത്. സംസ്ഥാനത്തെ സംഭരണ കേന്ദ്രങ്ങളുടെ വർദ്ധനവ്, സംഭരണത്തിലെ സുതാര്യത എന്നിവയും കൂടുതൽ വിള ശേഖരിക്കാൻ കാരണമായി എന്നും മനീഷ് ചൗഹാൻ വ്യക്തമാക്കി.
Post Your Comments