Latest NewsNewsInternational

അഞ്ചുവര്‍ഷ വിസക്കാര്‍ക്ക് ആശ്വാസ വാർത്തയുമായി ദുബായ്

പുതിയ ഉത്തരവോടെ ദുബൈയില്‍ ഇറങ്ങുന്നവരും ഇത്​ ധരിക്കണമെന്നാണ്​ സര്‍ക്കുലറില്‍ വ്യക്​തമാക്കിയിരിക്കുന്നത്​.

ദുബൈ: അഞ്ചുവര്‍ഷ വിസക്കാര്‍ക്കും യാത്രക്ക്​ അനുമതി നൽകി ദുബായ്. യാത്രാവിലക്ക്​ നിലവിലുള്ള ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ചാര്‍ട്ടര്‍ വിമാനങ്ങളില്‍ സില്‍വര്‍ വിസ (അഞ്ചുവര്‍ഷ വിസ)ക്കാര്‍ക്കും വരാമെന്ന്​ വ്യോമയാന വകുപ്പ് വ്യക്തമാക്കി. ചാര്‍ട്ടര്‍ വിമാനയാത്രക്ക്​ ഉപാധികള്‍ കര്‍ശനമാക്കി വകുപ്പ്​ പുറത്തിറക്കിയ സര്‍ക്കുലറിലാണ്​ ഇക്കാര്യം പറയുന്നത്​. ഗോള്‍ഡന്‍, സില്‍വര്‍ വിസക്കാരായ​ യാത്രക്കാര്‍ക്കടക്കം ട്രാക്കിങ്​ ഉപകരണം നിര്‍ബന്ധമാണെന്നാണ്​ പുതിയ ഉത്തരവിലെ പ്രധാന നിര്‍ദേശം. നിലവില്‍ ഗോള്‍ഡന്‍ വിസക്കാര്‍ക്കും ബന്ധുക്കള്‍ക്കും നയതന്ത്ര ഉദ്യോഗസ്​ഥര്‍ക്കും മാത്രമാണ്​ യാത്രാവിലക്കുള്ള രാജ്യങ്ങളില്‍ നിന്ന്​ വരാന്‍ അനുമതിയുണ്ടായിരുന്നത്​. പുതിയ സര്‍ക്കുലര്‍ അനുസരിച്ച്‌​ അഞ്ചുവര്‍ഷ വിസക്കാര്‍ക്കും വരാന്‍ കഴിയുമെന്നാണ്​ വ്യക്​തമായിരിക്കുന്നത്​.

Read Also: കോളേജ് വിദ്യാർഥികൾ പ്രതിഷേധിച്ചാൽ ഇളകുന്നതല്ല രാജ്യത്തിന്റെ അടിത്തറ: വിധിയിൽ വ്യക്തത വരുത്തി ഹൈക്കോടതി

എന്നാൽ ദുബൈയില്‍ ഇറങ്ങുന്ന യാത്രക്കാര്‍ക്ക് പത്തുദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റീനും ഒന്നാമത്തെയും നാലാമത്തെയും എട്ടാമത്തെയും ദിവസങ്ങളില്‍ പി.സി.ആര്‍ പരിശോധനയും നിലവിലുണ്ട്​. അന്താരാഷ്​ട്ര യാത്രക്കാര്‍‌ക്ക് റിസ്​റ്റ്​ബാന്‍ഡ് ട്രാക്കിങ്​ ഉപകരണം‌ കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍‌ അബൂദബിയില്‍ നിര്‍ബന്ധമാക്കിയിരുന്നു. റാസല്‍ഖൈമയിലും ഷാര്‍ജയിലും ഇറങ്ങുന്ന യാത്രക്കാര്‍ക്കും റിസ്​റ്റ്​ബാന്‍ഡ്​ നല്‍കിവന്നിരുന്നു. എന്നാല്‍, ദുബൈയില്‍ ട്രാക്കിങ്​ ഉപകരണം വേണ്ടിയിരുന്നില്ല. പുതിയ ഉത്തരവോടെ ദുബൈയില്‍ ഇറങ്ങുന്നവരും ഇത്​ ധരിക്കണമെന്നാണ്​ സര്‍ക്കുലറില്‍ വ്യക്​തമാക്കിയിരിക്കുന്നത്​. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്ന വിമാനങ്ങളിലെ ക്രൂ അംഗങ്ങള്‍ക്കും ഈ നിയമം ബാധകമാണ്.

shortlink

Post Your Comments


Back to top button