MollywoodLatest NewsKeralaCinemaNewsEntertainment

‘എടീ പോടീ എന്നൊക്കെ നിങ്ങടെ വീട്ടിലുള്ളവരെ വിളിക്കെടോ കോപീ’: സദാചാര അമ്മാവന് കണക്കിന് കൊടുത്ത് സുബി സുരേഷ്

കൊച്ചി: നടിമാർ സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കുന്ന ഫോട്ടോകൾക്ക് താഴെ അശ്‌ളീല കമന്റുമായി പ്രത്യക്ഷപ്പെടുന്നവരുണ്ട്. വസ്ത്രധാരണത്തെയാകും ഇക്കൂട്ടർ ലക്‌ഷ്യം വെയ്ക്കുന്നത്. എന്നാൽ, അടുത്തിടെയായി ഇത്തരം അശ്‌ളീല കമന്റുകൾക്ക് നടിമാർ നേരിട്ട് മറുപടി നൽകി തുടങ്ങി. അത്തരത്തിൽ ഫേസ്‌ബുക്കിൽ പങ്കുവെച്ച തന്റെ ഫോട്ടോയ്ക്ക് താഴെ ‘കുലീനത’ പഠിപ്പിക്കാൻ ഇറങ്ങിയ ഒരാൾക്ക് കിടിലൻ മറുപടി നൽകിയിരിക്കുകയാണ് നടിയും അവതാരകയുമായ സുബി സുരേഷ്.

Also Read:വിദ്യാർത്ഥികൾ ശ്രദ്ധിക്കുക: നിർണ്ണായക നീക്കങ്ങളുമായി വിദ്യാഭ്യാസ ബോർഡ്

ഫേസ്‌ബുക്കിൽ വരുമ്പോൾ നല്ല വസ്ത്രം ധരിച്ച് വരണമെന്നായിരുന്നു ഗോപി പള്ളം എന്ന വ്യക്തി സുബി സുരേഷിന്റെ ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തത്. എന്നാൽ, സഭ്യമായ ഭാഷയിൽ സംസാരിക്കണമെന്നായിരുന്നു നടിയുടെ മറുപടി. എടീ പോടീ എന്നൊക്കെ നിങ്ങളെ വീട്ടിലുള്ളവരെ വിളിക്കേടോ കോപീ എന്നായിരുന്നു നടി ഇതിനു മറുപടി നൽകിയത്.

ശേഷം താരം തന്നെ ഇതിന്റെ സ്‌ക്രീൻ ഷോർട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ‘ഈ ‘സദാചാര’ അമ്മാവന്മാരെക്കൊണ്ട് തോറ്റു. പാവം ഒന്ന് ഫേമസ് ആകാന്‍ ശ്രമിച്ചതാകും’ എന്നായിരുന്നു സ്‌ക്രീൻ ഷോർട്ടിന് സുബി നൽകിയ തലക്കെട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button