Latest NewsKeralaNews

നട്ടെല്ല് പണയം വെച്ചില്ലെങ്കിൽ സുരേന്ദ്രനെതിരെ കേസെടുക്കണം: മുഖ്യമന്ത്രിയോട് അബ്ദു റബ്ബ്

കെ. സുരേന്ദ്രനെതിരെ കേസെടുക്കാമെന്ന് കോടതി നിർദേശിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം

കൊച്ചി : ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് മുൻ മന്ത്രിയും മുസ്ലിം ലീ​ഗ് നേതാവുമായ പി.കെ അബ്ദു റബ്ബ്. നട്ടെല്ല് പണയം വെച്ചിട്ടില്ലെങ്കിൽ കെ.സുരേന്ദ്രനെതിരെ കേസെടുക്കണം സഖാവെയെന്ന് അബ്ദു റബ്ബ് ഫേസ്ബുക്കിൽ കുറിച്ചു. കെ. സുരേന്ദ്രനെതിരെ കേസെടുക്കാമെന്ന് കോടതി നിർദേശിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അബ്ദു റബ്ബിന്റെ വാക്കുകൾ: ‘ഊരിപ്പിടിച്ച വാളിനു മുന്നിലൂടെ വേണ്ട,
ഊരിപ്പിടിച്ച കൊതുമ്പിനു മുമ്പിലൂടെപ്പോലും നടന്നിട്ടില്ലേ. ഇന്ദ്രനും ചന്ദ്രനുമല്ല, സുരേന്ദ്രന്റെ പേരിൽ കേസെടുക്കാനാണ് കോടതി നിർദ്ദേശം. ആറു മണി ബഡായിയും, പതിവു
പഴഞ്ചൊല്ലുകളും കേട്ട് കേട്ട് മടുത്തു. നട്ടെല്ല് ബി.ജെ.പി. ആപ്പീസിൽ പണയം വെച്ചിട്ടില്ലെങ്കിൽ കെ.സുരേന്ദ്രനെതിരെ കേസെടുക്കണം സഖാവെ’.

Read Also  : കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദ വിവരങ്ങൾ അറിയാം

കൽപ്പറ്റ കോടതിയാണ് സുരേന്ദ്രനെതിരെ കേസെടുക്കാമെന്ന് ഉത്തരവിട്ടിരിക്കുന്നത്. യൂത്ത് ലീഗ് വയനാട് ജില്ലാ പ്രസിഡന്റ് പി കെ നവാസിന്റെ ഹർജി പരിഗണിച്ചാണ് കോടതി നടപടി. സ്ഥാനാർത്ഥിയാവാൻ 50 ലക്ഷം കോഴ നൽകിയെന്ന പരാതിയിൽ കേസെടുക്കണമെന്നാണ് നിർദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button