Latest NewsIndiaNews

കോവാക്‌സിനില്‍ പശു കുട്ടിയുടെ രക്തം ഉപയോഗിച്ചിട്ടുണ്ടോ?: വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍

കോൺഗ്രസ് വക്താവ് ഇക്കാര്യം ഉന്നയിച്ച് സർക്കാരിനെതിരെ രംഗത്ത് വന്നതോടെയാണ് ആരോഗ്യമന്ത്രാലയം വിശദീകരണം നൽകിയത്

ന്യൂഡൽഹി : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിനില്‍ പശു കുട്ടിയുടെ രക്തം ഉപയോഗിച്ചിട്ടുണ്ടെന്ന വാദം തള‌ളി കേന്ദ്രസർക്കാർ. ഒരു വാക്‌സിൻ തയ്യാറാക്കുന്നതിനുള‌ള വെറോ സെല്ലുകളുടെ വളർച്ചയ്‌ക്ക് മാത്രമാണ് പശുക്കുട്ടിയുടെ രക്തം ഉപയോഗിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കോൺഗ്രസ് വക്താവ് ഇക്കാര്യം ഉന്നയിച്ച് സർക്കാരിനെതിരെ രംഗത്ത് വന്നതോടെയാണ് ആരോഗ്യമന്ത്രാലയം വിശദീകരണം നൽകിയത്.

പശുക്കുട്ടിയുടെ രക്തം പതിറ്റാണ്ടുകളായി പോളിയോ, പേവിഷബാധ, ഇൻഫ്ളുവൻസ വൈറസുകളെ പ്രതിരോധിക്കുന്നതിനുള‌ള വാക്‌സിനുകൾ തയ്യാറാക്കുമ്പോൾ ഉപയോഗിക്കുന്ന രീതിയാണ്. ബൊവീൻ എന്നറിയപ്പെടുന്ന ഇവയും പശുക്കുട്ടിയുടെ രക്തവും വെറോ കോശങ്ങളുടെ വളർച്ചയ്‌ക്ക് ലോകം മുഴുവനും ഉപയോഗിക്കുന്നതാണ്. ഇതുപയോഗിച്ചാണ് വാക്‌സിൻ നി‌ർമ്മിക്കുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Read Also  :  മൂന്നു വിവാഹം, ഐ എസ് ഭീകരരുടെ ആദ്യ മണവാട്ടി ഇപ്പോൾ അജ്ഞാതവാസത്തിൽ: സെഹ്‌റ ഡുമാന്റെ ജീവിതം

എന്നാൽ, അന്തിമമായി തയ്യാറാക്കുന്ന കോവാക്‌സിനില്‍ ഇത്തരത്തിൽ ഒന്നുമില്ലെന്നും മന്ത്രാലയം അറിയിച്ചു. വൈറസ് വളരുന്നതോടെ വെറോ കോശങ്ങൾ പാടേ നശിക്കുകയും തുടർന്ന് വൈറസും നശിച്ച് നിർജീവമാകുകയും ചെയ്യും. ഈ നശിച്ച വൈറസിനെയാണ് അന്തിമമായ വാക്‌സിനായി ഉപയോഗിക്കുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button