COVID 19Latest NewsNewsInternational

ആഗോളതലത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു: കണക്കുകൾ ഇങ്ങനെ

ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി എഴുപത്തിമൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നര ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 38.37 ലക്ഷമായി ഉയർന്നു. നിലവിൽ ഒരു കോടി പതിനേഴ് ലക്ഷം പേർ മാത്രമാണ് കോവിഡ് ചികിത്സയിലുള്ളത്.

വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ദിവസം ബ്രസീലിലാണ് ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 88,000ത്തിലധികം പേർക്കാണ് രാജ്യത്ത് ഇന്നലെ രോഗം ബാധിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി എഴുപത്തിയഞ്ച് ലക്ഷം കടന്നു. മരണസംഖ്യ 4.91 ലക്ഷം കടന്നു.

ഇന്ത്യയിൽ കഴിഞ്ഞ ദിവസം 60,471 പേർക്കായിരുന്നു കോവിഡ് ബാധിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം കടന്നു. നിലവിൽ 9.13 ലക്ഷം പേരാണ് കോവിഡ് ചികിത്സയിലുള്ളത്. 3.77 ലക്ഷം പേർ മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button