ഭുവനേശ്വര്‍: സുരക്ഷാ സേനയ്ക്ക് നേരെ മാവോയിസ്റ്റുകളുടെ ആക്രമണം. മാതിലി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വനമേഖലയിലാണ് മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. രാവിലെ വിശാഖപട്ടണത്തും മാവോയിസ്റ്റുകളും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു.
കൊരാപുത്, മാല്‍ക്കന്‍ഗിരി ജില്ലകളുടെ അതിര്‍ത്തിയിലുള്ള വനമേഖലയില്‍ ആയുധധാരികളായ മാവോയിസ്റ്റുകള്‍ എത്തിയെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ വനമേഖലയില്‍ പരിശോധന നടത്തി. പരിശോധന പുരോഗമിക്കുന്നതിനിടെ പോലീസ് സേനയ്ക്ക് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ പോലീസും ശക്തമായി തിരിച്ചടിച്ചു.
ഏറ്റുമുട്ടലിനൊടുവില്‍ വനമേഖലയുടെ ആനുകൂല്യം മുതലെടുത്ത് മാവോയിസ്റ്റുകള്‍ രക്ഷപ്പെട്ടെന്ന് പോലീസ് അറിയിച്ചു. ഏറ്റുമുട്ടലുണ്ടായ മേഖലയില്‍ നടത്തിയ പരിശോധനയില്‍ റൈഫിളുകള്‍, വെടിയുണ്ടകള്‍, ഡിജിറ്റല്‍ ക്യാമറ, ഐഇഡി നിര്‍മ്മിക്കാനാവശ്യമായ വസ്തുക്കള്‍ എന്നിവ കണ്ടെത്തി. മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്ന ചിലര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റതായാണ് പോലീസിന്റെ വിലയിരുത്തല്‍.
Post Your Comments