തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 5287 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1584 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 3070 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 9931 പേർ സംസ്ഥാനത്ത് മാസ്ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 27 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം സിറ്റിയിൽ 389 കേസുകൾ രജിസ്റ്റർ ചെയ്തു. 37 പേരാണ് അറസ്റ്റിലായത്. 296 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 1009 കേസുകൾ രജിസ്റ്റർ ചെയ്യുകയും 523 പേർ അറസ്റ്റിലാകുകയും 831 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 1065 കേസുകളും കൊല്ലം സിറ്റിയിൽ 647 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)
തിരുവനന്തപുരം സിറ്റി – 389, 37, 296
തിരുവനന്തപുരം റൂറൽ – 1009, 523, 831
കൊല്ലം സിറ്റി – 647, 41, 20
കൊല്ലം റൂറൽ – 1065, 58, 140
പത്തനംതിട്ട – 86, 84, 150
ആലപ്പുഴ- 35, 8, 204
കോട്ടയം – 93, 168, 168
ഇടുക്കി – 109, 20, 34
എറണാകുളം സിറ്റി – 153, 77, 63
എറണാകുളം റൂറൽ – 171, 36, 320
തൃശൂർ സിറ്റി – 137, 149, 112
തൃശൂർ റൂറൽ – 21, 22, 243
പാലക്കാട് – 113, 118, 56
മലപ്പുറം – 1065, 58, 140
കോഴിക്കോട് സിറ്റി – 34, 34, 28
കോഴിക്കോട് റൂറൽ – 46, 65, 6
വയനാട് – 33, 0, 30
കണ്ണൂർ സിറ്റി – 55, 55, 42
കണ്ണൂർ റൂറൽ – 9, 9, 81
കാസർഗോഡ് – 17, 22, 306
Post Your Comments