ബംഗളുരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണ്ണാടക ഹൈക്കോടതി വീണ്ടും മാറ്റിവെച്ചു. ഇത് ഒന്‍പതാം തവണയാണ് ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെക്കുന്നത്. ബിനീഷിന്‍റെ അഭിഭാഷകന് അസുഖമായതിനെ തുടർന്ന് പത്ത് ദിവസം കൂടി സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഇനി ജൂൺ 25നാണ് കേസ് പരിഗണിക്കുക.
ബിനീഷിന്റെ അക്കൗണ്ടിലേക്ക് മുഹമ്മദ് അനൂപ് പണം നിക്ഷേപിച്ചിട്ടില്ലെന്നാണ് ബിനീഷിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. അക്കൗണ്ടിലെത്തിയ അഞ്ച് കോടിയോളം രൂപയുടെ ഉറവിടെ സംബന്ധിച്ച വിവരങ്ങള്‍ കോടതിയ്ക്ക് മുന്നിലുണ്ട്. ഇതില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മറുവാദമാണ് ഇനി തുടങ്ങാനുള്ളത്.
ബിനീഷിന്റെ അക്കൗണ്ടിലേക്ക് അനൂപ് പണം അയച്ചിട്ടില്ലെന്നും അക്കൗണ്ടിലെത്തിയ തുക മുഴുവൻ വ്യാപാര ആവശ്യങ്ങളുമായി ബന്ധപ്പെട്ടതാണെന്നും ബിനീഷിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. ബിനീഷ് കോടിയേരിയുടെ അക്കൗണ്ടിലേക്ക് വന്ന അഞ്ച് കോടിയിലധികം രൂപ കണക്കിൽപ്പെടാത്ത പണമാണെന്നാണ് ഇ.ഡിയുടെ പ്രാഥമിക വാദം. തുക വ്യാപാര ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് ക്രയവിക്രയം നടത്തിയതെന്നാണ് ബിനീഷ് കോടിയേരിയുടെ വിശദീകരണം. അച്ഛന്‍ കോടിയേരി ബാലകൃഷ്ണനെ ശുശ്രൂഷിക്കാനായി കേരളത്തിലേക്ക് പോകാന്‍ ഇടക്കാല ജാമ്യമെങ്കിലും അനുവദിക്കണമെന്നാണ് ബിനീഷ് കോടതിയില്‍ അഭ്യർത്ഥിച്ചിട്ടുള്ളത്.
Post Your Comments