ബംഗളുരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും കര്‍ണ്ണാടക ഹൈക്കോടതി പരിഗണിക്കും. ഇത് ഒന്‍പതാം തവണയാണ് ബിനീഷിന്റെ ജാമ്യാപേക്ഷ കോടതിയ്ക്കുമുന്നിലെത്തുന്നത്. ബിനീഷിന്റെ അക്കൗണ്ടിലേക്ക് മുഹമ്മദ് അനൂപ് പണം നിക്ഷേപിച്ചിട്ടില്ലെന്നാണ് ബിനീഷിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. അക്കൗണ്ടിലെത്തിയ അഞ്ച് കോടിയോളം രൂപയുടെ ഉറവിടെ സംബന്ധിച്ച വിവരങ്ങള്‍ കോടതിയ്ക്ക് മുന്നിലുണ്ട്. ഇതില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മറുവാദം ഇന്നും തുടരും.
മത്സ്യ, പച്ചക്കറി മൊത്തവ്യാപാരത്തിലൂടെയാണ് താന്‍ പണം സമ്പാദിച്ചതെന്ന് ബിനീഷ് കോടിയേരി കോടതിയോട് പറഞ്ഞിരുന്നു. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോളര്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസില്‍ രണ്ടാം പ്രതിയായ മുഹമ്മജ് അനൂപിന് ബിനീഷ് സാമ്പത്തിക സഹായം നല്‍കിയതായും ബിനീഷിന്റെ അക്കൗണ്ടിലെത്തിയ വന്‍തുക ഇത്തരത്തിലുള്ള ബിസിനസില്‍ നിന്നും ലഭിച്ചതായുമായിരുന്നു ഇ.ഡിയുടെ വാദം.
എന്നാൽ ബിനിഷിന്റെ അക്കൗണ്ടിലേക്ക് അനൂപ് പണം അയച്ചിട്ടില്ലെന്നും അക്കൗണ്ടിലെത്തിയ തുക മുഴുവൻ വ്യാപാര ആവശ്യങ്ങളുമായി ബന്ധപ്പെട്ടതാണെന്നും ബിനീഷിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. ബിനീഷ് കോടിയേരിയുടെ അക്കൗണ്ടിലേക്ക് വന്ന അഞ്ച് കോടിയിലധികം രൂപ കണക്കിൽപ്പെടാത്ത പണമാണെന്നാണ് ഇ.ഡിയുടെ പ്രാഥമിക വാദം. തുക വ്യാപാര ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് ക്രയവിക്രയം നടത്തിയതെന്നാണ് ബിനീഷ് കോടിയേരിയുടെ വിശദീകരണം.
Read Also: ഇസ്ലാമായി ജീവിക്കുന്നതിനാണ് ഞങ്ങൾ ഐ.എസില്‍ ചേര്‍ന്നത് : മലയാളി യുവതികൾക്ക് സംഭവിച്ചത് ഇങ്ങനെ…
Post Your Comments