Latest NewsKerala

‘അന്ന് ഐശ്വര്യ ആയിരുന്നു’ പിന്നീട് ഐഷ സുൽത്താന തന്നെ മതം മാറ്റി നിക്കാഹ് കഴിച്ചതായി മുൻഭർത്താവിന്റെ വെളിപ്പെടുത്തൽ

യുവാവ് ഹിന്ദു ആയതിനാല്‍ ഐഷ പേര് ഐശ്വര്യ എന്നാക്കി മാറ്റിയിരുന്നു.

തിരുവനന്തപുരം: ലക്ഷ ദ്വീപ് വിഷയത്തില്‍ വിവാദം കത്തി നിൽക്കെ ഐഷ സുല്‍ത്താനയ്‌ക്കെതിരെ വെളിപ്പെടുത്തലുകളുമായി മുന്‍ ഭര്‍ത്താവ്. സൂര്യ ടിവിയിലെ പ്രൊഡ്യൂസറായിരുന്ന ശ്രീജിത്ത് മാരാര്‍ പുറത്തു വിട്ട വീഡിയോയിലാണ് മുന്‍ ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍. സൂര്യ ടിവിയില്‍ ആങ്കറായിരുന്ന ഐഷയെ ചാനലില്‍ കൊണ്ടു വന്ന് പരിചയപ്പെടുത്തിയത് അക്കാലത്ത് സെലിബ്രറ്റിയായിരുന്ന ആ യുവാവാണ്.

പിന്നീട് അവര്‍ തമ്മില്‍ പ്രണയത്തിലാകുകയും നാലു വര്‍ഷത്തോളം തിരുവനന്തപുരത്ത് ഒന്നിച്ചു താമസിക്കുകയും ചെയ്തു. യുവാവ് ഹിന്ദു ആയതിനാല്‍ ഐഷ പേര് ഐശ്വര്യ എന്നാക്കി മാറ്റിയിരുന്നു. എന്നാൽ നാല് വർഷത്തിന് ശേഷം ലക്ഷദ്വീപിൽ എത്തിയ ഐഷ തന്നെ മതം മാറ്റി മുസ്ളീം ആചാര പ്രകാരം നിക്കാഹ് കഴിപ്പിച്ചതായും യുവാവ് പറഞ്ഞതായാണ് വീഡിയോയിൽ പറയുന്നത്. കല്ല്യാണക്കാര്യം പറയാതെയാണ് ലക്ഷദ്വീപിലേക്ക് ഒന്നിച്ചു പോയത്.

അവിടെ എത്തിയ ശേഷമാണ് പള്ളിയില്‍ വെച്ച്‌ വിവാഹം നടത്തണമെന്ന കാര്യം ഐഷ പറയുന്നതെന്നും യുവാവ് വെളിപ്പെടുത്തുന്നു. ആയിഷയുടെ യഥാർത്ഥ പേര് ഐഷുമ്മാ ബീവി എന്നാണെന്നും തന്റെ പേര് ഷാജഹാൻ എന്നാക്കി മാറ്റിയെന്നും യുവാവ് വെളിപ്പെടുത്തി.

ചത്തലാത്ത് ദ്വീപിലെ പള്ളിയില്‍ വെച്ചായിരുന്നു നിക്കാഹ്. ഇത് സംബന്ധിച്ച രേഖകള്‍ പള്ളിയിലുണ്ടെന്നും യുവാവ് പറയുന്നു. ഒരു തരത്തിലാണ് അവളില്‍നിന്ന് രക്ഷപെട്ടതെന്നു വെളിപ്പെടുത്തുന്ന യുവാവ് ഐഷയുടെ സ്വാഭാവമാണ് ബന്ധം തകര്‍ത്തതെന്നു പറയുന്നു. വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button