COVID 19Latest NewsCinemaNewsIndiaEntertainmentKollywoodMovie Gossips

കോവിഡ് പ്രതിരോധത്തിന് 25 ലക്ഷം: മുഖ്യമന്ത്രിയെ നേരില്‍ കണ്ട് തുക കൈമാറി വിജയ് സേതുപതി

ചിത്രത്തിൽ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു

ചെന്നൈ: സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ധനസഹായം നല്‍കി നടന്‍ വിജയ് സേതുപതി. 25 ലക്ഷം രൂപയുടെ ചെക്കാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് താരം കൈമാറിയത്. സെക്രട്ടറിയേറ്റിലെത്തി നേരിട്ട് കണ്ടാണ് സേതുപതി ചെക്ക് നല്‍കിയത്.

നേരത്തെ, താര സഹോദന്മാരായ സൂര്യ, കാര്‍ത്തി എന്നിവരും എം.കെ സ്റ്റാലിനെ നേരില്‍ കണ്ട് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സഹായധനം കൈമാറിയിരുന്നു. രജനികാന്ത്, അജിത്ത്, വിക്രം, ശിവകാര്‍ത്തികേയന്‍, ജയം രവി, ശങ്കര്‍, വെട്രിമാരന്‍, മുരുകദോസ് എന്നിവരും നേരത്തെ തന്നെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയിരുന്നു.

നടന്‍ വിജയ്‌യുടെ വില്ലനായി ‘മാസ്റ്റര്‍’ എന്ന ചിത്രമാണ് വിജയ് സേതുപതിയുടെതായി കോവിഡ് കാലത്ത് തിയേറ്ററിലെത്തിയത്. ചിത്രത്തിൽ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button