
ചൈന: ലോകത്തെ മുഴുവൻ ഭീതിയിലാക്കിയ കോവിഡ് വൈറസ് ആരംഭിച്ച വുഹാനിൽ നടന്ന ഒരു ചടങ്ങാണ് ഇപ്പോൾ ചർച്ച. കഴിഞ്ഞ ദിവസം പതിനായിരങ്ങൾ ഒത്തുകൂടിയ സർവകലാശാല ബിരുദദാന ചടങ്ങ് ലോകത്തെ ഞെട്ടിക്കുകയാണ്. മാസ്കോ സാമൂഹിക അകലമോ ഒന്നും പാലിക്കാതെയാണ് ചടങ്ങ്.
11,000 വിദ്യാർഥികൾ പങ്കെടുത്ത ബിരുദദാനച്ചടങ്ങിൽ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കോവിഡിനെ പിടിച്ചുകെട്ടാൻ ചൈനയ്ക്ക് ആയി എന്നതിന്റെ തെളിവ് കൂടിയാവുകയാണ് ഈ ചിത്രം.
ചൈനയുടെ വുഹാനിലെ ലാബിൽ നിർമിച്ച വൈറസാണ് കോവിഡ് 19ന് കാരണമെന്ന ആരോപണം ലോക രാഷ്ട്രങ്ങളിൽ ശക്തമായി നിലനിൽക്കുകയാണ്.
Post Your Comments