ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ വികസന പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. ശൈത്യകാലം അവസാനിച്ചതോടെ റോഡ് നിര്‍മ്മാണം വേഗത്തിലായിരിക്കുകയാണ്. ഇതോടെ അതിര്‍ത്തി പ്രദേശങ്ങളിലേയ്ക്ക് ഉള്‍പ്പെടെ എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകള്‍ക്കാണ് പരിഹാരമാകുന്നത്.
പ്രധാന്‍മന്ത്രി ഗ്രാമീണ്‍ സഡക് യോജനയുടെ ഭാഗമായാണ് കശ്മീരില്‍ റോഡ് നിര്‍മ്മാണം പുരോഗമിക്കുന്നത്. അതിര്‍ത്തിയിലെ 18 ഗ്രാമങ്ങളെ ബന്ധിപ്പിച്ചാണ് റോഡ് നിര്‍മ്മാണം നടക്കുന്നത്. അതിര്‍ത്തിയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡിന്റെ നിര്‍മ്മാണമാണ് ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയാക്കുക. ഈ റോഡിലേയ്ക്ക് ഗ്രാമീണ മേഖലയിലൂടെ കടന്നുപോകുന്ന തരത്തില്‍ 20 അനുബന്ധ റോഡുകളാണ് നിര്‍മ്മിക്കുന്നത്.
മികച്ച രീതിയില്‍ ടാറിട്ട റോഡുകളാണ് നിര്‍മ്മിക്കുന്നതെന്ന് രജൗരി ജില്ലാ ഭരണകൂടം അറിയിച്ചു. മികച്ച നിലവാരമുള്ള റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കശ്മീരിലെ ഗ്രാമീണ ജനത ഇതുവരെ അനുഭവിച്ചിരുന്ന യാത്രാ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകും. വാണിജ്യ ആവശ്യങ്ങള്‍ക്ക് മറ്റ് ഗ്രാമങ്ങളിലേയ്ക്ക് പോകാനും പുതിയ റോഡുകളുടെ നിര്‍മ്മാണം സഹായിക്കും. സൈനിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും റോഡുകളുടെ നിര്‍മ്മാണം നിര്‍ണായക പങ്കുവഹിക്കും.
Post Your Comments