
ന്യൂഡല്‍ഹി : കേന്ദ്ര മന്ത്രിസഭാ പുന: സംഘടന ഉണ്ടാകുമെന്ന് സൂചന നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പുന:സംഘടനയുടെ ഭാഗമായി ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ 30 ഓളം എംപിമാരാണ് ശനി, ഞായര്‍ ദിവസങ്ങളിലായി അമിത് ഷായുടെ വസതിയില്‍ എത്തിയത്. ചില മന്ത്രിമാരും ചര്‍ച്ചയ്ക്കായി എത്തി. രാജ്യത്തെ കോവിഡ് കേസുകള്‍ കുറയുന്നതിനു പിന്നാലെയാണ് നേരിട്ടുള്ള ചര്‍ച്ചകള്‍ പുനരാരംഭിച്ചത്. ഓരോ എംപിമാരുടെയും മണ്ഡലങ്ങളിലെ കോവിഡ് സാഹചര്യം അവരുടെ പ്രവര്‍ത്തനം, ജനങ്ങളുടെ അഭിപ്രായം തുടങ്ങിയവ വിലയിരുത്തുന്നുണ്ട്. ഇതിനു ശേഷമായിരിക്കും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുക.
മന്ത്രിസഭയില്‍ 28 ഒഴിവുകളാണുള്ളത്. നിലവില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ 21 മന്ത്രിമാര്‍, 9 സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാര്‍, 23 സഹമന്ത്രിമാര്‍ എന്നിങ്ങനെയാണ് കാബിനറ്റിലുള്ളത്. കഴിഞ്ഞ രണ്ടുവര്‍ഷമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വന്ന സംസ്ഥാനങ്ങള്‍ക്കു പ്രാധാന്യം നല്‍കിയും സഖ്യകക്ഷികളിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പരിഹരിച്ചുമാകും മന്ത്രിസഭാ വികസനം.
Post Your Comments