Latest NewsNewsIndia

രാജ്യത്തെ ഉയര്‍ന്ന തോതിലുള്ള വിലക്കയറ്റത്തിന് കാരണമെന്തെന്ന് വ്യക്തമാക്കി മുന്‍ ധനകാര്യ മന്ത്രി പി ചിദംബരം

ചെന്നൈ : രാജ്യത്തെ ഉയര്‍ന്ന തോതിലുള്ള വിലക്കയറ്റത്തിന് കാരണം ഇന്ധനവില വർദ്ധനവ് ആണെന്ന് മുന്‍ ധനകാര്യ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. പയര്‍ വര്‍ഗങ്ങളുടെ വിലക്കയറ്റം 9.39 ശതമാനവും ഭക്ഷ്യ വിലക്കയറ്റ തോത് 6.3 ശതമാനവുമാണുള്ളത്. ഇതൊക്കെ സാമ്പത്തിക രംഗത്തെ കൃത്യമായുണ്ടാവുന്ന കാര്യക്ഷമതായാണ് വെളിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read Also : പിഎം കെയേഴ്സ് ഫണ്ട് വഴി രാജ്യത്ത് സ്ഥാപിച്ചത് 850 ഓക്സിജൻ പ്ലാന്റുകൾ : ഡിആർഡിഒ 

ഇന്ധനത്തിന്റെയും ഊർജ്ജത്തിന്റെയും വിലക്കയറ്റം 37.61 ശതമാനമാണെന്നും ഇതാണ് രാജ്യത്തെയാകെ വിലക്കയറ്റത്തിന്റെ തോത് ഉയർത്തിയതെന്നും പറഞ്ഞ ചിദംബരം ഓരോ ദിവസവും പെട്രോളിനും ഡീസലിനും വില ഉയർത്തുന്ന പ്രധാനമന്ത്രി മോദിക്ക് നന്ദിയെന്നും പറഞ്ഞു.

ലോക്ക് ഡൗൺ പ്രതിസന്ധിക്കിടയിലും രാജ്യത്ത് ഇന്ധനവില ദിനം പ്രതി കൂടുന്നത് വൻ വിലക്കയറ്റത്തിന് കാരണമാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേസമയം രാജ്യത്ത് 100 രൂപയ്ക്കു മുകളില്‍ പെട്രോള്‍ വില്‍ക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം ഏഴായി. രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, കര്‍ണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ലഡാക്ക് എന്നിവിടങ്ങളിലാണു പെട്രോള്‍ വില 100 കടന്നത്. 42 ദിവസത്തിനിടെ 24ാം തവണയാണ് വില കൂട്ടുന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ മാത്രം 11 രൂപയോളം വര്‍ധനവ് പെട്രോളിലും ഡീസലിലും രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button