
മസ്‍കത്ത്: ഒമാനില്‍ പുതുതായി റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിലും മരണ നിരക്കിലും വർദ്ധനവ്. ഇന്ന് രാജ്യത്ത് 2126 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 33 പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി രോഗം ബാധിച്ച് മരണപ്പെടുകയും ചെയ്തു.
രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 2,38,566 ആയി ഉയർന്നു. ഇവരില്‍ 2,12,064 പേർ രോഗമുക്തി നേടി. ഇപ്പോള്‍ 89 ശതമാനമാണ് രോഗമുക്തി നിരക്ക്. 2565 പേര്‍ക്കാണ് കോവിഡ് കാരണം ജീവന്‍ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 164 കോവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 1247 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 374 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.
Post Your Comments