തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതല്‍ ട്രെയിനുകൾ നാളെ മുതൽ സര്‍വീസ് തുടങ്ങും. ഭാഗികമായി നിര്‍ത്തിവച്ച പല തീവണ്ടികളും നാളെ മുതല്‍ ഓടിക്കാനാണ് റെയില്‍വേയുടെ തീരുമാനം. വീണ്ടും തുടങ്ങുന്ന സര്‍വീസുകളിലേക്കുള്ള റിസര്‍വേഷന്‍ തുടങ്ങി കഴിഞ്ഞു.
കൂടുതല്‍ ദീര്‍ഘദൂരട്രെയിനുകള്‍ നാളെ തുടങ്ങുന്ന കാര്യവും റെയില്‍വേ പ്രഖ്യാപിച്ചേക്കും. കോവിഡ് പ്രതിസന്ധി മൂലം യാത്രക്കാരില്ലാത്തതിനാല്‍ പല തീവണ്ടികളും ദക്ഷിണ റെയില്‍വേ വെട്ടിക്കുറച്ചിരുന്നു.
ഇന്‍റര്‍സിറ്റി എക്സ്പ്രസും ജനശതാബ്ദി എക്സ്പ്രസും നാളെ മുതല്‍ ഓടിത്തുടങ്ങും. രണ്ടിന്റേയും റിസർവേഷൻ തുടങ്ങിയെന്ന് റയിൽവേ അറിയിച്ചു.
Post Your Comments