Latest NewsKeralaNews

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം തുടരുന്നു: പിഴയായി ഈടാക്കിയത് ലക്ഷങ്ങള്‍

മാസ്‌ക് ധരിക്കാത്തതിന് 8000ത്തിലധികം ആളുകള്‍ക്കെതിരെ നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം തുടരുന്നു. നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4,590 പേര്‍ക്കെതിരെ കേസ് എടുത്തു. 1,761 പേരാണ് ഇന്ന് അറസ്റ്റിലായത്.

Also Read: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് കൂടുതൽ നിയന്ത്രണങ്ങളുമായി ആദായ നികുതി വകുപ്പ്: 80 ജി ആനുകൂല്യം റദ്ദ് ചെയ്തു

3,223 വാഹനങ്ങളാണ് സംസ്ഥാനത്ത് ഇന്ന് പിടിച്ചെടുത്തത്. മാസ്‌ക് ധരിക്കാത്ത 8,329 സംഭവങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ക്വാറന്റൈന്‍ ലംഘിച്ചതിന് 19 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സാമൂഹിക അകലം പാലിക്കാത്തതിന് 4,846 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു. പിഴയായി 38,32,470 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേരള പകര്‍ച്ചവ്യാധി നിയമം ഉള്‍പ്പെടെയുള്ളവയിലെ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് പോലീസ് നടപടി സ്വീകരിക്കുന്നത്. ഇത്തരത്തില്‍ ഈടാക്കുന്ന പിഴത്തുക സര്‍ക്കാര്‍ ട്രഷറിയില്‍ അടയ്ക്കുകയാണ് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button