KeralaLatest NewsNews

മാറ്റങ്ങള്‍ക്ക് തുടക്കമിടാന്‍ കെ.സുധാകരന്‍: കെ.പി.സി.സി അധ്യക്ഷനായി നാളെ ചുമതലയേല്‍ക്കും

കെ.പി.സി.സി ഓഫീസില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തിരുവനന്തപുരം: പുതിയ കെ.പി.സി.സി അധ്യക്ഷനായി കെ.സുധാകരന്‍ നാളെ ചുമതലയേല്‍ക്കും. രാവിലെ 11നും 11.30നും ഇടയിലാണ് അദ്ദേഹം ചുമതല ഏറ്റെടുക്കുക. ചുമതല ഏറ്റെടുത്ത ശേഷം കെ.സുധാകരന്‍ കോണ്‍ഗ്രസ് നേതാക്കളെ അഭിസംബോധന ചെയ്യും.

Also Read: ഡിവൈഎഫ്ഐ മെമ്പർ വരെ ലിസ്റ്റിൽ: ശാരീരികവും മാനസികവുമായി പീഡിപ്പിച്ചവരുടെ പേര് വെളിപ്പെടുത്തി രേവതി സമ്പത്ത്

കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തും. മുല്ലപ്പള്ളിയില്‍ നിന്ന് സുധാകരന്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും. ഇതിന് ആവശ്യമായ ക്രമീകരണങ്ങളെല്ലാം കെപിസിസി ഓഫീസില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുധാകരന് പുറമേ, വര്‍ക്കിംഗ് പ്രസിഡന്റുമാരായി നിയമിതരായ കൊടിക്കുന്നില്‍ സുരേഷ് എംപി, പി.ടി. തോമസ് എംഎല്‍എ, ടി. സിദ്ദിഖ് എംഎല്‍എ എന്നിവരും നാളെ ചുമതലയേല്‍ക്കും.

കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പുകളുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് കെ.സുധാകരനെ ഹൈക്കമാന്‍ഡ് കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തത്. കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നുവന്നിരുന്നു. തലമുറമാറ്റം അനിവാര്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണികള്‍ നടന്നത്. പ്രശ്‌നങ്ങള്‍ ഇല്ലെന്ന് പുറമെ പറയുമ്പോഴും സുധാകരനെ അധ്യക്ഷനാക്കിയതില്‍ പല മുതിര്‍ന്ന നേതാക്കളും അസന്തുഷ്ടരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button