ദോഹ: ഖത്തറിലെ താമസ സ്ഥലത്തുവെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി നിര്യാതനായി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ കോതപറമ്പ് സ്വദേശി ഷംസുദ്ദീന്‍ ഇടശ്ശേരി (60) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. തിങ്കളാഴ്‍ച രാവിലെ താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
30 വര്‍ഷമായി ഖത്തറിലുണ്ടായിരുന്ന ഇദ്ദേഹം വാഹനങ്ങളുടെ റിക്കവറി ജോലികള്‍ ചെയ്‍തുവരികയായിരുന്നു. ഭാര്യ – സക്കീന. മക്കള്‍ – ഷെബിന്‍, ഷെഫിന്‍, ശഹീന. കെഎംസിസി കയ്‍പമംഗലം ഭാരവാഹിയായിരുന്ന അഷ്‍റഫ് ഇടശ്ശേരിയുടെ സഹോദരനാണ് ഇദ്ദേഹം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Post Your Comments