പത്തനാപുരം : കശുമാവിന്‍ തോട്ടത്തില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ കേന്ദ്ര ഇന്‍റലിജന്‍സും അന്വേഷണം ആരംഭിച്ചു. ബോംബ് നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍ ആണ് കണ്ടെത്തിയത്. ജലാറ്റിന്‍സ്റ്റിക്, ഡിറ്റനേറ്റര്‍, ബാറ്ററി, വയറുകള്‍ എന്നിവയാണ് കണ്ടെത്തിയത്. ഇവിടെ നേരത്തേ തീവ്രവാദ സംഘടനകള്‍ പരിശീലനം നടത്തിയിരുന്നുവെന്ന് തമിഴ്‌നാട് ഇന്റലിജന്‍സിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്.
ഈ പ്രദേശം നേരത്തേ തന്നെ തമിഴ്‌നാട് പൊലീസിന്റെയും ഇന്റലിജന്‍സിന്റെയും നിരീക്ഷണത്തിലുള്ളതാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഒരു ക്യാമ്പ് ഇവിടെ നടന്നുവെന്ന സംശയത്തിലായിരുന്നു അന്വേഷണം. കടുവാമൂല എന്ന സ്ഥലത്ത് നിന്നും ഉള്ളിലേക്ക് കയറിയാണ് കശുമാവിന്‍ തോട്ടം സ്ഥിതി ചെയ്യുന്നത്. പെട്ടെന്ന് ആരുടെയും ശ്രദ്ധയില്‍പ്പെടാത്തതും എത്തിച്ചേരാന്‍ പ്രയാസമുള്ളതുമായ സ്ഥലമാണ്.
തീവവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് സംശയിക്കുന്ന വസ്തുക്കളാണ് കണ്ടെത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ തീവ്രവാദ സംഘടനകളുടെ ബന്ധം അടക്കമുള്ള കാര്യം അന്വേഷിക്കാനാണ് തീരുമാനം.
Post Your Comments