
കാട്ടാക്കട : തമിഴ്‌നാട്ടിൽ നിന്ന് സ്കൂട്ടറില്‍ കടത്തിയ 24 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ. കാട്ടാക്കട കാക്കകോണം തോട്ടരികത്ത് വീട്ടില്‍ അരുണിനെ(30) യാണ് കാട്ടാക്കട പൊലീസ് പിടികൂടിയത്.
Read Also : ശിവ ഭഗവാനെ ഇങ്ങനെ ഭജിച്ചാല്‍ ഇരട്ടിഫലം
കാട്ടാക്കട ഡി.വൈ.എസ്.പി ഷാജിക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കാട്ടാക്കട സി.ഐ ജോസ് മാത്യു, എസ്.ഐ അനീഷ്, സി.പി.ഒമാരായ ജിഷ്ണു, രഞ്ജിത്ത്, അജി, ഷാഫി, അനുരാഗ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് മദ്യം പിടികൂടിയത്.

തമിഴ്നാട്ടില്‍ നിന്ന് സ്കൂട്ടറില്‍ കടത്തിയ 180 മില്ലി ലിറ്ററിന്റെ 24 കുപ്പി വിദേശ മദ്യമാണ് പോലീസ് പിടിച്ചെടുത്തത്.തമിഴ്‌നാട്ടില്‍ നിന്ന് 240 രൂപയ്ക്ക് വാങ്ങി കേരളത്തിൽ 500 രൂപയ്ക്ക് വില്‍ക്കുമെന്നാണ് അരുണ്‍ പോലീസിനോട് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Post Your Comments