ComputerLatest NewsNewsIndiaInternationalBusinessTechnology

വിന്‍ഡോസിന്റെ പുതിയ പതിപ്പ് ഉടനെത്തും : വിന്‍ഡോസ് 10 ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്

വാഷിംഗ്ടൺ : മൈക്രോസോഫ്റ്റ് കമ്പനിയുടെ പുതിയ ലൈഫ് സൈക്കിൾ ഫാക്ട് ഷീറ്റ് പ്രകാരം, 2025 ഒക്ടോബർ 14ന് മൈക്രോസോഫ്റ്റ് വിൻഡോസ് 10 ഹോം, പ്രോ, പ്രോ ഫോർ വർക്സ്റ്റേഷൻസ്, പ്രോ എഡ്യൂക്കേഷൻ എന്നിവക്കുള്ള പിന്തുണ പിൻവലിക്കും. പിന്തുണ പിൻവലിക്കുമെന്നാൽ അതിനു ശേഷം വിൻഡോസ് 10ൽ പുതിയ അപ്ഡേറ്റുകളോ സുരക്ഷാ പരിഹാരങ്ങളോ കമ്പനി സ്വീകരിക്കുകയില്ല.

Read Also : ന്ധനവില വർദ്ധനവ് ഇനി ഒരു പ്രശ്നമാകില്ല : ആശ്വാസ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍ 

കമ്പനിയുടെ പുതിയ ടീസർ പ്രകാരം, ഈ മാസം അവസാനത്തോടെ മൈക്രോസോഫ്റ്റ് വിൻഡോസ് 11 പുറത്തിറക്കും. വിന്‍ഡോസ് 11 ആണെന്ന് സൂചന നല്‍കിയിട്ടും അടുത്ത തലമുറയിലെ ഒഎസിനെ എന്ത് വിളിക്കുമെന്ന് മൈക്രോസോഫ്റ്റ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ജൂണ്‍ 24 ന് മൈക്രോസോഫ്റ്റ് ഒരു പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നുണ്ട് . അവിടെ ഇതിന്റെ അറിയിപ്പ് ഉണ്ടാകാന്‍ സാധ്യതയുണ്ട്.

2025നേക്കാൾ കൂടുതൽ കാലം വിൻഡോസ് 10 നിലനിൽക്കാൻ സാധ്യതയുണ്ട്. കാരണം വിൻഡോസ് 7ൽ നിന്നും ആളുകൾ പുതിയ പതിപ്പിലേക്ക് എത്താൻ എടുത്ത സമയം പരിശോധിച്ചാൽ അത് വ്യക്തമാണ്. മൈക്രോസോഫ്റ്റ് വിൻഡോസ് 10 അവതരിപ്പിച്ചപ്പോൾ ഇത് വിൻഡോസിന്റെ അവസാന പതിപ്പാണെന്നാണ് പറഞ്ഞിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button