കൊച്ചി: സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കിയതിനെതിരെ സമര്‍പ്പിച്ച അപ്പീൽ വത്തിക്കാൻ നിരസിച്ചതിനെതിരെ പ്രതികരിച്ച് ലൂസി കളപ്പുര. ‘വത്തിക്കാനിലെ ഉത്തരവ് വ്യാജമാണെന്ന് സംശയമുണ്ട്. തൻ്റെ ഭാഗം വത്തിക്കാൻ കോടതി കേട്ടിട്ടില്ല. ഇന്ത്യൻ കോടതി നിയമങ്ങൾ എന്തു പറയുന്നു അത് അനുസരിക്കുമെന്നും മഠം വിടണമെന്ന എഫ്സിസി കത്ത് അംഗീകരിക്കില്ല’- സിസ്റ്റർ ലൂസി വ്യക്തമാക്കി.
നേരത്തെ ലൂസി കളപ്പുരയെ വത്തിക്കാന്‍ സന്യാസി സമൂഹത്തില്‍ പുറത്താക്കിയിരുന്നു. ഇതിനെതിരെയാണ് വത്തിക്കാനിലെ സഭാ കോടതിയില്‍ സിസ്റ്റര്‍ ലൂസി അപ്പീല്‍ നല്‍കിയത്. ഇതും ഇപ്പോള്‍ തള്ളിയിരിക്കുകയാണ്. സഭയുടെ ചട്ടങ്ങളും കനാനോയിക നിയമങ്ങളും ലംഘിച്ചുവെന്നതാണ് സിസ്റ്റര്‍ ലൂസിക്കെതിരായ കുറ്റം. തന്റെ ഭാഗം കൂടി കേള്‍ക്കണം എന്നാവശ്യപ്പെട്ടാണ് സിസ്റ്റര്‍ ലൂസി അപ്പീല്‍ നല്‍കിയത്. എന്നാല്‍ ലൂസിയുടെ ന്യായീകരണങ്ങള്‍ പരിഗണിക്കാനാവില്ലെന്ന് പറഞ്ഞാണ് സഭാ കോടതി സിസ്റ്ററുടെ അപ്പീല്‍ തള്ളിയിരിക്കുന്നത്.
Read Also: അനാവശ്യ പ്രസ്താവനകള്‍ നടത്തുന്നത് ശത്രുക്കളെ സഹായിക്കാന്‍ മാത്രമേ ഉപകരിക്കൂ: ഹൈദരലി തങ്ങള്‍
ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ(എഫ്‌സിസി) സന്യാസിനി സഭാ അംഗമായിരുന്നു സിസ്റ്റർ ലൂസി കളപ്പുര. നേരത്തെ പുറത്താക്കാൻ ശ്രമമുണ്ടായതിനെ തുടർന്ന് ലൂസി കളപ്പുര വത്തിക്കാൻ പരമോന്നത സഭാ കോടതിയെ സമീപിക്കുകയായിരുന്നു. സിസ്റ്റർ ലൂസിയുടെ അപ്പീൽ വത്തിക്കാൻ പരമോന്നത സഭാ കോടതി അപ്പസ്‌തോലിക്ക സിഞ്ഞത്തൂര തള്ളിയതായി എഫ്‌സിസി ആലുവ സുപ്പീരിയർ ജനറൽ സിസ്റ്റർ ആൻ ജോസഫ് എ അറിയിച്ചു.
Post Your Comments