കൊച്ചി : ബിഷപ് ഫ്രാങ്കോയ്ക്കെതിരേയുള്ള സമരത്തില്‍ കന്യാസ്ത്രീകള്‍ക്കൊപ്പം നിന്ന സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ പുറത്താക്കാന്‍ ശക്തമായ നീക്കം നടക്കുന്നതായി ആരോപണം. സിസ്റ്റര്‍ സാത്താന്‍ സേവയുടെ പ്രചാരകയാണെന്നാണ് പുതിയ മുദ്രകുത്തല്‍. ഇതോടെ താല്‍ക്കാലികമായി മതാധ്യാപനത്തില്‍ നിന്നും വിടവാങ്ങുന്നതായി സിസ്റ്റര്‍ അറിയിച്ചു.
നഴ്സറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തന്നോട് സംസാരിച്ചാല്‍ കുട്ടികളെ വിലക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തിയതോടെയാണ് മതാധ്യാപനത്തില്‍നിന്ന് തല്‍ക്കാലം അവധിയില്‍ പ്രവേശിക്കുന്നതെന്ന് ഫാ. സ്റ്റീഫന് എഴുതിയ കത്തില്‍ അവര്‍ വ്യക്തമാക്കി.
പത്താം ക്ലാസിലെ മതപഠന പുസ്തകം പഠിപ്പിച്ചു തീര്‍ത്തതുകൊണ്ട് അവധില്‍ പ്രവേശിക്കുകയാണെന്നും കത്തിലുണ്ട്. ഇതുവരെ സഹകരിച്ച എല്ലാവരോടും സിസ്റ്റര്‍ നന്ദിയും പ്രകാശിപ്പിക്കുന്നു. കഴിഞ്ഞ 19 നാണ് കത്തെഴുതിയിരിക്കുന്നത്. ലൂസി കളപ്പുര ഉള്‍പ്പെടുന്ന എഫ്.സി.സി. സന്യാസിനീ സമൂഹത്തിലെ അംഗങ്ങള്‍ക്കു ചില ചാനലുകള്‍ കാണുന്നതിനു വിലക്കേര്‍പ്പെടുത്തിയതായി സൂചനയുണ്ട്. വാക്കാലുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
ഞാന്‍ താമസിക്കുന്ന മഠത്തിലെ ചില സിസ്റ്റര്‍മാര്‍ 2018 സെപ്റ്റംബര്‍ 23 മുതല്‍ എന്നോടു സംസാരിക്കുകയോ മുഖത്തുപോലും നോക്കുകയോ ചെയ്യാറില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പറയുന്നു
Post Your Comments