കൊച്ചി : ഐ എസിൽ ചേർന്ന സ്ത്രീകൾ മടങ്ങി വന്ന് ഇന്ത്യൻ ഏജൻസികൾക്ക് മുന്നിൽ വായ തുറന്നാൽ പലരും അകത്താകുമെന്ന് ബി.ജെ.പി വക്താവ് സന്ദീപ് വാര്യർ. യു. പിയിലെ ജയിലിൽ കിടക്കുന്ന കാപ്പനെ രക്ഷിക്കാൻ കമ്മിറ്റി ഉണ്ടാക്കുന്നവർ ഇത്രയും കാലമായിട്ടും ഈ സത്രീകൾക്ക് വേണ്ടി സംസാരിക്കാത്തത് അതുകൊണ്ടാണെന്നും സന്ദീപ് വാര്യർ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കുറിപ്പിന്റെ പൂർണരൂപം :
ഖുറാസാൻ എന്ന ഇസ്ലാമിക ഖാലിഫൈറ്റിൽ ശരിയാ നിയമത്തിനു കീഴിൽ , ദായേഷ് (ഐ എസ് ) ഭരണത്തിൽ കഴിയാനാഗ്രഹിച്ച് ഭർത്താക്കൻമാരോടൊപ്പം ഇന്ത്യ വിട്ടു പോയ മലയാളി വനിതകളെയും കുട്ടികളെയും തിരികെ കൊണ്ടുവരണമെന്ന ആവശ്യം ഉയർന്നിരിക്കുകയാണല്ലോ.
Read Also : ഒരാഴ്ചത്തേയ്ക്കുള്ള വാക്‌സിനേഷന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചെന്ന് പ്രചാരണം: പ്രതികരണവുമായി കളക്ടര്‍
1) കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുന്നിൽ ഈ വിഷയം ചർച്ചക്ക് വരികയോ തീരുമാനമെടുക്കുകയോ ചെയ്തതായി അറിയില്ല.
2) രാഷ്ട്രത്തിൻ്റെ പരമമായ താൽപ്പര്യം മാത്രമായിരിക്കും ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ പരിഗണിക്കുക.
3 ) നിമിഷ ഫാത്തിമ ഉൾപ്പെടെയുള്ളവരെ ലോകത്ത് എവിടെ വച്ച് കണ്ടാലും പിടികൂടി ഇന്ത്യക്ക് കൈമാറണമെന്ന് എൻഐഎ ആവശ്യപ്പെട്ടതനുസരിച്ച് ഇൻറർപോൾ റെഡ് കോർണർ നോട്ടീസ് നിലവിലുണ്ട്.
Read Also : കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: ഇന്ന് കേസെടുത്തത് അയ്യായിരത്തിലധികം പേർക്കെതിരെ
4) അജ്മൽ കസബിനെ ജീവനോടെ ലഭിച്ചതുകൊണ്ടാണ് മുബൈ ഭീകരാക്രമണത്തിൽ പാക്കിസ്ഥാനെ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുത്താൻ സാധിച്ചത്. അഫ്ഗാൻ ജയിലിൽ കിടക്കുന്ന സ്ത്രീകൾ ജീവിക്കുന്ന തെളിവുകളാണ് . അവർ ഇന്ത്യയിൽ വന്നാൽ , അവരെ പ്രോൽസാഹിപ്പിച്ച ചില സംഘടനകളും മതപ്രഭാഷകരും വ്യാപാര വ്യവസായികളും എല്ലാം പ്രതിക്കൂട്ടിലാവും.
5) ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു മലയാളിക്ക് അഫ്ഗാനിൽ 25 സിഖുകാരെ കൂട്ടക്കൊല ചെയ്ത ഭീകരാക്രമത്തിൽ പങ്കുണ്ട്.
6) ഇക്കാര്യത്തിൽ രാജ്യ താൽപ്പര്യത്തിന് മാത്രമാണ് പ്രാധാന്യമുള്ളത്. കുൽ ഭൂഷൺ യാദവിനു വേണ്ടി അന്താരാഷ്ട്ര കോടതിയിൽ കേസ് വാദിക്കാനും ഐഎസ് ഭീകരവാദികളുടെ കയ്യിൽ അകപ്പെട്ട മലയാളി നഴ്സുമാരെ മോചിപ്പിക്കാനും താലിബാൻ ഭീകരരുടെ പടിയിൽ നിന്ന് ക്രൈസ്തവ പുരോഹിതനെ മോചിപ്പിക്കാനും യെമനിലെ യുദ്ധ ഭൂമിയിൽ നിന്ന് സ്വന്തം പൗരൻമാരെയും സഹായമഭ്യർത്ഥിച്ച മറ്റു രാജ്യക്കാരെപ്പോലും രക്ഷിക്കാനും ശ്രമിച്ച നമ്മുടെ കേന്ദ്ര സർക്കാർ പ്രതിസന്ധിയിൽ പെടുന്ന പൗരൻമാരെ ഉപേക്ഷിക്കില്ല . എന്നാൽ ഒരിക്കലും രാജ്യതാൽപ്പര്യത്തിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുകയുമില്ല.
7) നിമിഷ ഫാത്തിമയുടെ അമ്മയുടെ കണ്ണുനീർ , അമ്മയുടെ വൈകാരിക പ്രകടനമായി കണക്കാക്കാം. ആ അമ്മ സംസാരിക്കട്ടെ . അതാണ് വേണ്ടതും.
യു പിയിലെ ജയിലിൽ കിടക്കുന്ന കാപ്പനെ രക്ഷിക്കാൻ കമ്മിറ്റി ഉണ്ടാക്കുന്നവർ ഇത്രയും കാലമായിട്ടും ഈ സത്രീകൾക്ക് വേണ്ടി സംസാരിക്കാത്തത് എന്തുകൊണ്ടാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ ? തിരികെ വന്നവർ ഇന്ത്യൻ ഏജൻസികൾക്ക് മുന്നിൽ വായ തുറന്നാൽ അകത്താവുന്നവർ ആരായിരിക്കും എന്ന് ചിന്തിച്ചാൽ മതി.
അതു കൊണ്ട് ഉചിതമായ തീരുമാനം അമിത് ഭായ് ഷാ എടുക്കട്ടെ. കാത്തിരിക്കാം, അതുവരെ ചർച്ച നടക്കട്ടെ . നല്ലതാ. വാരിയംകുന്ന് ചർച്ച നിർത്തി പോയതു പോലെ ആവരുതെന്ന് മാധ്യമങ്ങളോട് അഭ്യർത്ഥിക്കുന്നു.
Post Your Comments