റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്കായി പുതിയ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ചു. പ്രതിദിന പരിധിയില്ലാത്ത അഞ്ച് അണ്‍ലിമിറ്റഡ് ഡേറ്റ പ്ലാനുകളാണ് കമ്പനി അവതരിപ്പത്. 15 ദിവസം മുതല്‍ ഒരു വര്‍ഷം വരെയാണ് പ്ലാനുകളുടെ കാലാവധി. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഉള്‍പ്പടെ ദിവസവും കൂടുതല്‍ ഡേറ്റ ഉപയോഗിക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന പ്ലാനുകളാണിവ.
,30, 60, 90, 365 ദിവസം എന്നിങ്ങനെ കാലാവധിയുള്ള പ്ലാനുകളില്‍ പ്രതിദിനം എത്രം ജിബി വേണമെങ്കിലും ഉപയോഗിക്കാം. ഇതിന് പരിധി ഉണ്ടാകില്ല. പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റ് ഡേറ്റ മാത്രമല്ല വോയ്‌സ് കോളുകളും ആസ്വദിക്കാനാകും. ജിയോ ഫ്രീഡം പ്ലാനില്‍ കൂടുതല്‍ ഓപ്ഷനുകള്‍ പുറത്തിറക്കാനും കമ്ബനി പദ്ധതിയിടുന്നുണ്ട്. അതേസമയം ഉപയോക്താക്കള്‍ക്ക് താങ്ങാനാകുന്ന നിരക്കിലുള്ളതാണ് ജിയോയുടെ ഈ അഞ്ച് പ്ലാനുകളും. പതിനഞ്ച് ദിവസം കാലാവധിയുള്ള പ്ലാനിന്റെ നിരക്ക് 127 രൂപയാണ്.
Post Your Comments