Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKerala

പിഞ്ചുമക്കൾ അമ്മയ്ക്ക് അന്ത്യയാത്ര ചൊല്ലിയത് ഹൃദയഭേദകമായ കാഴ്ചയായി: സങ്കടപ്പെരുമഴയിൽ അശ്വതിക്ക് വിട

അശ്വതിയുടെ മൃതദേഹവുമായി ആംബുലൻസ് വീട്ടു പടിക്കൽ എത്തിയപ്പോൾ തന്നെ ബന്ധുക്കളും അയൽക്കാരും ദുഃഖം നിയന്ത്രിക്കാൻ പാടുപെട്ടു.

നെയ്യാറ്റിൻകര : സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ച അവണാകുഴി താന്നിമൂട് ‘ഹരേരാമ’ ഹൗസിൽ ജിജോഷ് മിത്രയുടെ ഭാര്യ അശ്വതി വിജയന് (31) ബന്ധുക്കൾ കണ്ണീരോടെ വിട നൽകി. പ്രത്യേക വിമാനത്തിൽ ഇന്നലെ രാവിലെ എത്തിച്ച മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. സൗദി അറേബ്യയിലെ കിങ് ഖാലിദ് ആശുപത്രിയിൽ നഴ്സായിരുന്നു. മരിക്കുന്നതിന് 15 മിനിട്ട് മുൻപ് അശ്വതി വീട്ടിൽ ഭർത്താവിനെ ഫോണിൽ വിളിച്ചിരുന്നു.

മൂന്നു വർഷമായി, അശ്വതി സൗദിയിൽ നഴ്സ് ആയി ജോലി ചെയ്യുകയാണ്. ഏറ്റവും ഒടുവിൽ അവധിക്കു നാട്ടിൽ വന്നു മടങ്ങിയിട്ട് 3 മാസം കഴിഞ്ഞു. അശ്വതിയുടെ മൃതദേഹവുമായി ആംബുലൻസ് വീട്ടു പടിക്കൽ എത്തിയപ്പോൾ തന്നെ ബന്ധുക്കളും അയൽക്കാരും ദുഃഖം നിയന്ത്രിക്കാൻ പാടുപെട്ടു. ഭർത്താവ് ജിജോഷ് മിത്രയും മക്കളായ ആറു വയസ്സുകാരി ദിക്ഷയും നാലുവയസ്സുകാരനായ ദയാലും വിങ്ങിപ്പൊട്ടുന്നതു കണ്ടപ്പോൾ കണ്ടു നിന്നവർക്കും സഹിക്കാനായില്ല.

അടുത്ത ബന്ധുക്കൾ അല്ലാത്തവരുടെ കണ്ണുകളിൽ നിന്നു പോലും സങ്കടം ചാലിട്ടു. മക്കൾ, അമ്മയ്ക്ക് അന്ത്യയാത്ര ചൊല്ലിയതും ഹൃദയഭേദകമായ കാഴ്ചയായി. നെട്ടയം സ്വദേശിയായ വിജയന്റെയും ജലജയുടെയും മകളാണ്. അരുൺ വിജയൻ സഹോദരൻ. സൗദി അറേബ്യയിൽ 4ന് വൈകിട്ടാണ് അപകടത്തിൽ അശ്വതിയും കോട്ടയം കുറവിലങ്ങാട് സ്വദേശി നഴ്സ് വയലാ ഇടശേരിത്തടത്തിൽ ഷിൻസി ഫിലിപ്പും (28) മരിച്ചത്. ഡ്യൂട്ടി കഴിഞ്ഞു സമീപത്തെ ടൗണിൽ സാധനങ്ങൾ വാങ്ങാൻ പോവുകയായിരുന്നു. ഷിൻസി ഫിലിപ്പിന്റെ മൃതദേഹവും നാട്ടിലെത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button