തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ അതിശക്തമായി രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരളത്തില്‍ കാലവര്‍ഷം ശക്തമായി. സംസ്ഥാനത്ത് അടുത്ത 3 ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ ജൂണ്‍ 16 വരെ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Read Also : മിന്നല്‍ പ്രളയങ്ങളും ഉരുള്‍പൊട്ടലും ഉണ്ടായേക്കാം: ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
ജൂണ്‍ 17 വരെയുള്ള ദിവസങ്ങളില്‍ അറബിക്കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍ പിടുത്ത തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല. ഈ ദിവസങ്ങളില്‍ ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശമുള്ളതിനാല്‍ തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ പറഞ്ഞു.
അടച്ചുറപ്പില്ലാത്തതും മേല്‍ക്കൂര ശക്തമല്ലാത്തതുമായ വീടുകളില്‍ താമസിക്കുന്നവര്‍ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ മാറിത്താമസിക്കാന്‍ തയ്യാറാകണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
Post Your Comments