ഹൈദരാബാദ്: കെ ചന്ദ്രശേഖർ റാവുവിന് കനത്ത തിരിച്ചടിയായി മുതിർന്ന ടിആർഎസ് നേതാവും രാജിവെച്ച ആരോഗ്യമന്ത്രിയുമായ ഈറ്റല രാജേന്ദർ ഉൾപ്പെടെ നിരവധി നേതാക്കൾ ഇന്ന് ബിജെപിയിൽ ചേർന്നു. അദ്ദേഹം ഇതിന്റെ മുന്നോടിയായി തന്റെ മന്ത്രിസ്ഥാനവും രാജിവെച്ചിരുന്നു.
ഇന്ന് ഡൽഹിയിൽ വെച്ച് ധർമേന്ദ്രപ്രധാന്റെ നേതൃത്വത്തിൽ ആണ് അദ്ദേഹത്തെ ബിജെപിയിലേക്ക് സ്വീകരിച്ചത്. കർണ്ണാടകയ്ക്ക് ശേഷം തെലങ്കാനയിലും ജനങ്ങൾ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തിലും വികസനത്തിലും വിശ്വാസമർപ്പിച്ച് ബിജെപിയെ സ്വീകരിക്കുന്നു എന്ന് ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
തെലങ്കാനയിലെ മാറ്റത്തിന്റെ സൂചനയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജേന്ദർക്കൊപ്പം നിരവധി മുതിർന്ന നേതാക്കളും അണികളും ബിജെപിയിൽ ചേർന്നതായാണ് റിപ്പോർട്ട്. താൻ ഇത്രയും കാലം വിശ്വാസമർപ്പിച്ച തെലങ്കാന രാഷ്ട്ര സമിതി പാർട്ടി തന്നെ വഞ്ചിച്ചതായും ഒപ്പം ദക്ഷിണേന്ത്യയിൽ ബിജെപി കൂടുതൽ ശക്തിപ്രാപിക്കുന്നതിനായി താൻ പ്രവർത്തിക്കുമെന്നും ഈറ്റല രാജേന്ദർ പറഞ്ഞു.
Post Your Comments