ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രേഖപ്പെടുത്തുന്ന കുറവ് തുടരുന്നു. പുതുതായി 131 പേര്‍ക്ക് മാത്രമാണ് ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 22ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 16 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഏപ്രില്‍ 5ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന മരണ നിരക്കാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ആശ്വാസകരമായ കുറവാണ് രേഖപ്പെടുത്തുന്നത്. നിലവില്‍ 0.22 ശതമാനമാണ് ഡല്‍ഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഫെബ്രുവരി 22ന് ശേഷം ടെസ്റ്റ് പോസിറ്റിവിറ്റിയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
98.03 ശതമാനമാണ് ഡല്‍ഹിയിലെ രോഗമുക്തി നിരക്ക്. 1.74 ശതമാനമായി മരണ നിരക്ക് കുറഞ്ഞിട്ടുണ്ട്. ഇതുവരെ 14,31,270 പേര്‍ക്കാണ് ഡല്‍ഹിയില്‍ കോവിഡ് ബാധിച്ചത്. 14,03,205 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 24,839 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 3,226 പേരാണ് ഡല്‍ഹിയില്‍ ചികിത്സയിലുള്ളത്. മാര്‍ച്ച് 19ന് ശേഷം ആക്ടീവ് കേസുകളുടെ എണ്ണത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്.
Post Your Comments