ചെന്നൈ : ലൈംഗികാതിക്രമ കേസിൽ സ്വയം പ്രഖ്യാപിത ആൾദൈവം ഗുരു ശിവ്ശങ്കർ ബാബക്കെതിരെ കേസെടുത്ത് പൊലീസ്. തമിഴ്നാട്ടിലെ കേളമ്പാക്കത്തെ വിദ്യാഭ്യാസ സ്ഥാപത്തിലെ വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ അടക്കം 13 പേരാണ് ഇയാൾക്കെതിരെ പരാതി നൽകിയിരിക്കുന്നത്.
ഗുരു ശിവ്ശങ്കർ ബാബയുടെ ഉടമസ്ഥതയിലുള്ള സുശീൽ ഹരി ഇന്റർനാഷണൽ റെസിഡൻഷ്യൽ സ്കൂളിലെ നിരവധി വിദ്യാർത്ഥികളാണ് ബാബയ്ക്കെതിരെ പരാതി നൽകിയത്. ബാബയ്ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് സോഷ്യൽ മീഡിയയിലും വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു.
വിദ്യാർഥികൾ നൽകിയ പരാതിയിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പിൽ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നെങ്കിലും ബാബ ഹാജരായിരുന്നില്ല. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ ആണെന്നാണ് അന്ന് നൽകിയ മറുപടി. ഇിതനിടെ സർക്കാർ കേസ് സിബിസിഐഡിക്ക് കൈമാറി.
Post Your Comments