Latest NewsNewsIndia

ജമ്മു കശ്മീരിൽ വെങ്കിടേശ്വര ക്ഷേത്രത്തിന് തറക്കല്ലിട്ട് തിരുമല തിരുപ്പതി ദേവസ്ഥാനം

ശ്രീനഗർ : ജമ്മുവിലെ മജീൻ ഗ്രാമത്തിൽ വെങ്കിടേശ്വര ക്ഷേത്രത്തിന് തറക്കല്ലിട്ട് തിരുമല തിരുപ്പതി ദേവസ്ഥാനം. വിനോദ സഞ്ചാര മേഖലയിലെ ഉണർവ്വ് ലക്ഷ്യമിട്ടാണ് കശ്മീരിൽ ക്ഷേത്രം നിർമ്മിക്കുന്നത്. 62.06 ഏക്കറിലാണ് ക്ഷേത്രം പണിയുന്നത്. ക്ഷേത്രത്തിന്റെ പൂർണ നിയന്ത്രണം തിരുമല തിരുപ്പതി ദേവസ്ഥാനത്തിനായിരിക്കും.

Read Also : ആരോഗ്യകേന്ദ്രത്തിലെത്തിയ കോവിഡ് വാക്‌സിന്‍ മറിച്ചു വിറ്റ ആരോഗ്യ പ്രവര്‍ത്തക അറസ്റ്റിൽ

തറക്കല്ലിടൽ കർമ്മത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷൻ റെഡ്ഡി, ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവർ പങ്കെടുത്തു. ക്ഷേത്രം നിർമ്മിക്കാൻ താത്പര്യം പ്രകടിപ്പിച്ചുകൊണ്ട് ദേവസ്ഥാനം സമർപ്പിച്ച നിർദ്ദേശങ്ങൾക്ക് ഏപ്രിൽ ഒന്നിന് മനോജ് സിൻഹ അനുമതി നൽകിയിരുന്നു. ഇതേ തുടർന്നാണ് 40 ദിവസങ്ങൾക്ക് ശേഷം തറക്കല്ലിട്ട് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് ആളുകളാണ് ദിനം പ്രതി ദർശനം നടത്തുന്നത്. സമാനമായി കശ്മീരിലെ ക്ഷേത്രത്തിലും ഭക്തർ എത്തുമെന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button