ന്യൂഡൽഹി : ചൈനീസ് ശതകോടീശ്വരന്മാരെ പിന്നിലാക്കി ഇന്ത്യക്കാരായ മുകേഷ് അംബാനിയും ഗൗതം അദാനിയും. ജാക് മാ, സോങ് ഷാൻഷാൻ എന്നിവരെയാണ് ഇന്ത്യൻ ശതകോടീശ്വരന്മാർ പിന്നിലാക്കിയിരിക്കുന്നത്.
ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡെക്സ് അനുസരിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ലോകത്തിൽ 12-ാം സ്ഥാനത്താണ്. ഈ വർഷം ഇതുവരെ അദ്ദേഹത്തിന്റെ ആസ്തിയിൽ 762 കോടി ഡോളറിന്റെ വർധനയുണ്ടായി. 8,400 കോടി ഡോളറായാണ് അദ്ദേഹത്തിന്റെ ആസ്തി ഉയർന്നത്. അതായത്, 6.22 ലക്ഷം കോടി രൂപ.
Read Also : നെതന്യാഹുവിനെതിരെ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ പ്രതിപക്ഷ കക്ഷികളുടെ പുതിയ സർക്കാർ അധികാരത്തിലേക്ക്
അദാനി ഗ്രൂപ്പ് ചെയർമാനായ ഗൗതം അദാനിയുടെ ആസ്തിമൂല്യം 7,700 കോടി ഡോളറായാണ് ഉയർന്നത്. അതായത്, 5.70 ലക്ഷം കോടി രൂപ. ലോക റാങ്കിങ്ങിൽ 14-ാം സ്ഥാനത്താണ് അദ്ദേഹം. ഇരുവരുടെയും കമ്പനികളുടെ ഓഹരി വില കുതിച്ചുയർന്നതാണ് ആസ്തിമൂല്യം ഉയരാൻ സഹായിച്ചത്.
Post Your Comments