വാഷിംഗ്ടൺ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് പ്രത്യേക സമ്മാനവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ബ്രിട്ടൺ-യു.എസ് സൗഹൃദം കൂടുതൽ ഊഷ്മളമാക്കുന്നതിനായാണ് ബോറിസ് ജോൺസന് ജോ ബൈഡൻ പ്രത്യേക സമ്മാനം നൽകിയത്.
Read Also: നടൻ മാനസികമായി പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തൽ: നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൂവി സ്ട്രീറ്റ്
പൂർണമായും കൈകൾ ഉപയോഗിച്ച് നിർമിച്ച കസ്റ്റം മെയ്ഡ് സൈക്കിളാണ് സമ്മാനം. ജി-7 ഉച്ചകോടിയുടെ ഭാഗമായാണ് ജോ ബൈഡൻ ബോറിസ് ജോൺസന് സമ്മാനം കൈമാറിയത്. 6000 യു.എസ്. ഡോളറാണ് ഈ സൈക്കിളിന്റെ വില. അതായത് ഏകദേശം 4.39 ലക്ഷം ഇന്ത്യൻ രൂപ. നീലയും ചുവപ്പും നിറത്തിലുള്ള അലങ്കാരങ്ങൾക്കൊപ്പം ക്രോസ്-ബാറിൽ രണ്ട് ലോക നേതാക്കളുടെ ഒപ്പുകളും സൈക്കിളിലുണ്ട്.
ബോറിസ് ജോൺസൺ യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഒരു സമ്മാനം നൽകിയിട്ടുണ്ട്. 19-ാം നൂറ്റാണ്ടിലെ അടിമത്വ വിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം വഹിച്ച പോരാളിയുടെ ചിത്രമാണ് ജോ ബൈഡന് ബ്രിട്ടീഷ് പ്രധാനമന്ത്രി സമ്മാനിച്ചത്. വളരെ ദൃഢമായ ബന്ധമാണ് അമേരിക്കയും ബ്രിട്ടണും തമ്മിലുള്ളതെന്നും തനിക്ക് ആതിഥേയത്വം അരുളിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും ജോ ബൈഡൻ പ്രതികരിച്ചു.
ലോകത്തിന്റെ തന്നെ ഭാവിയും സമ്പന്നതയും യു.കെ-യു.എസ്. ബന്ധത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കുമെന്നും ഈ പങ്കാളിത്തം ഏറ്റവും മഹത്തരമായി തുടരുമെന്നും ബോറിസ് ജോൺസൺ വ്യക്തമാക്കി.
Read Also: ‘ഐഷ സുൽത്താന തലകുനിക്കില്ല’: പ്രഫുൽ പട്ടേൽ സംഘ പരിവാറിന്റെ ഏജന്റെന്ന് പ്രതിപക്ഷ നേതാവ്
Post Your Comments