Latest NewsKeralaCinemaMollywoodNewsEntertainment

നടൻ മാനസികമായി പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തൽ: നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൂവി സ്ട്രീറ്റ്

വളരെ അസഭ്യമായ വാക്കുകൾ ഉപയോഗിക്കുകയും തന്നെ മാനസികമായി പീഡിപ്പിക്കുകയും ചെയ്ത വ്യക്തിയാണ് ഷിജുവെന്ന് രേവതി സമ്പത്ത് പറഞ്ഞു.

കൊച്ചി: സംവിധായകന്‍ രാജേഷ് ടച്ച്‌റിവര്‍, നടന്‍ ഷിജു എന്നിവര്‍ക്കെതിരേ ഗുരുതര ആരോപണവുമായി നടി രേവതി സമ്പത്ത് രംഗത്തെത്തിയതോടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ഷിജുവിന്റെ പോസ്റ്റുകള്‍ നീക്കം ചെയ്ത് ചലച്ചിത്ര ആസ്വാദകരുടെ ഫെയ്സ്ബുക്ക് പേജ് ആയ മൂവി സ്ട്രീറ്റ്. ഷിജുവിനെപ്പറ്റി വന്ന പല പോസ്റ്റുകളും മൂവി സ്ട്രീറ്റിന്റെ പേജില്‍ മുമ്പ് ഷെയര്‍ ചെയ്തിട്ടുണ്ടെന്നും ഇതുവഴി അയാളുടെ ഇമേജ് ബൂസ്റ്റ് ചെയ്യപ്പെടുകയും ചൂഷണങ്ങള്‍ മറച്ചുവെയ്ക്കാന്‍ ഒരു സ്‌പേസ് ആകുന്നതും തടയാന്‍ തീരുമാനിച്ചുവെന്നും മൂവി സ്ട്രീറ്റ് വക്താക്കള്‍ പറഞ്ഞതായി റിപ്പോർട്ട്.

Also Read:കുവൈറ്റിൽ രാത്രിവരെ പ്രവർത്തിക്കാനൊരുങ്ങി വാക്സിനേഷന്‍ കേന്ദ്രങ്ങള്‍

നടി രേവതി സമ്പത്തിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് നടന്‍ ഷിജുവിനെതിരെ മൂവി സ്ട്രീറ്റ് നടപടി എടുത്തത്. വളരെ അസഭ്യമായ വാക്കുകൾ ഉപയോഗിക്കുകയും തന്നെ മാനസികമായി പീഡിപ്പിക്കുകയും ചെയ്ത വ്യക്തിയാണ് ഷിജുവെന്ന് രേവതി സമ്പത്ത് പറഞ്ഞു. പട്‌നഗര്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് തനിക്ക് ഈ ദുരവസ്ഥ ഉണ്ടായത് എന്ന് താരം പറയുന്നു. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് രേവതി ഇക്കാര്യം വെളിപ്പെടുത്തിയത്.

സിനിമയുടെ സെറ്റിലെ അടിസ്ഥാന അവകാശങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്തേണ്ടിവന്നിട്ടുണ്ട്. പുതുമുഖ നടി ഉറക്കെ ശബ്ദിക്കുന്നു എന്നതിൻ്റെ പേരിൽ പലപ്പോഴും ഹറാസ്മെൻ്റുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ ഷിജു ഉൾപ്പടെയുള്ള ചിലർ തന്നെ മാപ്പ് പറയാൻ നിർബന്ധിച്ചുവെന്നും വിസമ്മതിച്ചപ്പോള്‍ അസഭ്യമായ വാക്കുകള്‍ ഉപയോഗിച്ചെന്നും രേവതി ഫേസ്ബുക്കിലൂടെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button