Latest NewsKeralaNews

ഒരാഴ്ചത്തേയ്ക്കുള്ള വാക്‌സിനേഷന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചെന്ന് പ്രചാരണം: പ്രതികരണവുമായി കളക്ടര്‍

കോട്ടയം: കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ച് കോട്ടയം ജില്ലാ കളക്ടര്‍. ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്റെ ഒരാഴ്ചത്തേയ്ക്കുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് ഞായറാഴ്ച ഉച്ചയ്ക്ക് ആരംഭിച്ചതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കോട്ടയം ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്റെ ഒരാഴ്ചത്തേക്കുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് ഇന്ന് (ജൂണ്‍ 13) ഉച്ചയ്ക്ക് ആരംഭിച്ചതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്. വാക്‌സിനേഷന്റെ തലേന്നു വൈകുന്നേരം ഏഴു മുതല്‍ ബുക്കിംഗ് നടത്താന്‍ കഴിയുന്ന സംവിധാനമാണ് ജില്ലയില്‍ നിലവിലുള്ളത്.

വാക്‌സിന്റെ ലഭ്യതയനുസരിച്ചാണ് ഓരോ ദിവസത്തെയും ഷെഡ്യൂള്‍ തീരുമാനിക്കുന്നത്. വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക ഉള്‍പ്പെടെയുള്ള ഔദ്യോഗിക അറിയിപ്പ് മുന്‍കൂട്ടി നല്‍കാറുമുണ്ട്. വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button