ന്യൂഡൽഹി : കാലാവസ്ഥ വൃതിയാനവും കൊറോണ വൈറസ് വാക്‌സിനും മുഖ്യ അജണ്ടയായി സ്വീകരിച്ച് ഇംഗ്ലണ്ടിലെ കോണ്‍വാളില്‍ ആരംഭിച്ച ജി 7 ഉച്ചകോടിയില്‍ വെര്‍ച്വലായി പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് മഹാമാരി നേരിടുന്നതില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഐക്യം വേണമെന്നും ‘ഒറ്റ ഭൂമി ഒരു ആരോഗ്യം’ എന്ന മുദ്രാവാക്യം അംഗീകരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ജി സെവൻ ഉച്ചകോടിയിൽ പറഞ്ഞു.
Read Also : ശക്തമായ മഴ : സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ഇന്ത്യയിലെ കൊവിഡ് രണ്ടാം തരംഗം നേരിടാന്‍ സഹായിച്ച രാജ്യങ്ങളോടും മോദി നന്ദി അറിയിച്ചു. വാക്സിൻ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ തുറന്ന വിതരണ ശൃംഖലയില്‍ ലഭ്യമായാല്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ വാക്സിൻ ഉല്‍പാദനം വര്‍ധിക്കുമെന്ന മോദിയുടെ അഭിപ്രായത്തിനെ രാജ്യങ്ങൾ പിന്തുണച്ചു. കൊവിഡ് പോരാട്ടത്തില്‍ രാജ്യത്തെ എല്ലാ മേഖലയും ഒത്തൊരുമിച്ച് പോരാടിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ജി സെവന്‍ രാജ്യങ്ങളില്‍ അംഗമല്ലെങ്കിലും, യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നു. ഇന്ത്യയെ കൂടാതെ ആസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെയും അതിഥി രാജ്യമായി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബോറിസ് ജോണ്‍സണ്‍ ക്ഷണിച്ചിരുന്നു.
Post Your Comments