വാഷിംഗ്ടൺ: ജീവനക്കാർക്ക് സന്തോഷ വാർത്തയുമായി ഫേസ്ബുക്ക്. ഫേസ്ബുക്ക് ജീവനക്കാർക്ക് ഓഫീസിന് പുറത്ത് ജോലിചെയ്യാൻ കൂടുതൽ സൗകര്യങ്ങൾ നൽകുന്നുവെന്നാണ് റിപ്പോർട്ട്. അടുത്ത വർഷം പകുതിയെങ്കിലും വിദൂരമായി പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നതായി ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ് ജീവനക്കാരെ അറിയിച്ചു.
‘വിദൂരമായി ജോലി ചെയ്യുന്നത് ദീർഘകാല ചിന്തയ്ക്ക് കൂടുതൽ ഇടം നൽകിയിട്ടുണ്ടെന്നും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ഇത് സഹായിച്ചിട്ടുണ്ടെന്നും സുക്കർബർഗ് പറയുന്നു. ഇക്കാര്യങ്ങൾ സന്തോഷപ്രദവും ജോലിയിൽ കൂടുതൽ ഉത്പാദനക്ഷമവുമാക്കിയിട്ടുണ്ടെന്നും കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി.
എല്ലാ തലങ്ങളിലുമുള്ള ജീവനക്കാർക്കും ഓഫീസിൽ വരാതെ ദൂരസ്ഥലങ്ങളിലിരുന്നു ജോലികൾ ചെയ്യാൻ അനുവദിക്കുമെന്നാണ് ഫേസ്ബുക്ക് അറിയിക്കുന്നത്. അതേസമയം ഓഫീസിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ജീവനക്കാർക്ക് അതിനുള്ള അവസരവും ഉണ്ട്. ഓഫീസിൽ നിർബന്ധമായും ഉണ്ടാവേണ്ട ജീവനക്കാർക്ക് പോലും പ്രതിവർഷം 20 പ്രവൃത്തി ദിവസം വരെ വിദൂര സ്ഥലത്ത് ചെലവഴിക്കാൻ കഴിയും.
Post Your Comments