ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്താനൊരുങ്ങി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്. കൂടുതല്‍ വാകിസിനുകള്‍ സംസ്ഥാനത്തിന് ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടും.
Read Also : വവ്വാലുകളിൽ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന അവകാശവാദവുമായി ചൈനീസ് ഗവേഷകർ
‘വാക്സിനേഷനിലൂടെ മാത്രമേ കോവിഡ് വ്യാപനം കുറക്കാന്‍ കഴിയൂ. വാക്സിനേഷനായി ജനങ്ങള്‍ മുന്നോട്ടു വരണം’, ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യന് അഭ്യര്‍ഥിച്ചു. ഭിന്നശേഷിക്കാര്‍ക്ക് അവരുടെ അടുത്ത് പോയി വാക്സിനേഷന് നല്കിയ ആദ്യ സംസ്ഥാനവും തമിഴ്നാടാണ്. ഇതുവരെ 5000 ഭിന്നശേഷിക്കാര്‍ക്ക് വാക്സിന് നല്‍കിയെന്നും മാ സുബ്രഹ്മണ്യന് പറഞ്ഞു.
കോവിഡ് ഒന്നാം തരംഗത്തില്‍ ഹോട്സ്പോട്ടായിരുന്ന പ്രദേശമായിരുന്നു കോയമ്പേട് പച്ചക്കറി മാര്‍ക്കറ്റ്. നിലവില്‍ അവിടെ നടന്നുകൊണ്ടിരിക്കുന്ന പച്ചക്കറി കച്ചവടക്കാര്‍ക്കുള്ള വാക്സിനേഷന് പരിപാടികള്‍ മികച്ച രീതിയില്‍ തന്നെ നടക്കുന്നുണ്ട്. നിലവില്‍ 9,655 പേര്‍ക്ക് അവിടെ വാക്സിന് നല്‍കിയെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments