YouthLatest NewsKeralaFootballNewsInternationalSportsLife StyleHealth & Fitness

മത്സരത്തിനിടെ കുഴഞ്ഞു വീണ ക്രിസ്റ്റ്യൻ എറിക്സണെ രക്ഷിച്ചത് സി.പി.ആർ: ചെയ്യേണ്ടത് എങ്ങനെ? അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

സിപിആര്‍ എന്ന ബേസിക് ലൈഫ് സേവിങ് സപ്പോര്‍ട്ടിനെക്കുറിച്ചറിഞ്ഞാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സമയോചിതമായി ഇടപെടാൻ കഴിയും

ഫുട്ബോൾ പ്രേമികളെ ഒന്നടങ്കം വിഷമത്തിലാക്കിയ സംഭവമായിരുന്നു യൂറോ കപ്പിൽ ഡെന്മാർക്ക്-ഫിൻലൻഡ് മത്സരത്തിനിടെ ഡെന്മാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൺ കുഴഞ്ഞുവീണത്. താരം ഇപ്പോൾ ആരോഗ്യം വീണ്ടെടുക്കുകയാണ്. താരത്തെ രക്ഷപ്പെടുത്തിയത് CPR (Cardiopulmonary resuscitation) ആണ്. ഒരു മിനിറ്റ് പോലും താമസിക്കാതെ CPR (Cardiopulmonary resuscitation) നൽകാൻ സാധിച്ചത് മൂലമാണ് അദ്ദേഹം ജീവിതത്തിലേക്ക് തിരികെ വന്നിരിക്കുന്നത്. തക്ക സമയത്ത് വൈദ്യ സഹായം എത്തിക്കാന്‍ മുന്നിട്ടിറങ്ങിയ മാച്ച് റഫറി ആന്റണി ടെയ്‌ലറും സഹതാരം സൈമണ്‍ കെയറും ഇപ്പോൾ ഫുടബോൾ പ്രേമികളുടെ സ്നേഹവായ്പുകൾ കൊണ്ട് വീർപ്പുമുട്ടുകയാണ്.

ഇത്തരത്തിൽ ഹൃദയാഘാതമുണ്ടാവുമ്പോൾ കൃത്യസമയത്ത് നൽകുന്ന ശുശ്രൂഷ അവരുടെ ജീവന് തന്നെ ഗുണം ചെയ്യും. ഒരുപക്ഷെ ഇത്തരമൊരു അവസ്ഥ കണ്മുന്നിൽ ഉണ്ടായാൽ എന്താണ് ചെയ്യേണ്ടതെന്ന് പലർക്കും അറിവില്ല. സിപിആര്‍ എന്ന ബേസിക് ലൈഫ് സേവിങ് സപ്പോര്‍ട്ടിനെക്കുറിച്ചറിഞ്ഞാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സമയോചിതമായി ഇടപെടാൻ കഴിയും. സിപിആര്‍ എന്താണെന്നും ഇത് എങ്ങനെയാണ് ചെയ്യേണ്ടതെന്നും നോക്കാം.

Also Read:വിവാദങ്ങള്‍ക്കിടെ അഡ്മിനിസ്ട്രേറ്റര്‍ നാളെ ലക്ഷദ്വീപില്‍: കരിദിനം ആചരിക്കാൻ സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആഹ്വാനം

സി.പി.ആർ : ഹൃദയം നിലച്ച് പോകുന്ന ആദ്യ നിമിഷങ്ങളില്‍ ഹൃദയത്തുടിപ്പ് തിരികെയെത്തിക്കാനുളള മാര്‍ഗമാണ് കാര്‍‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍ അഥവാ സിപിആര്‍. കൈകൊണ്ട് കുറഞ്ഞത് മുപ്പത് തവണയെങ്കിലും നെഞ്ചില്‍ ശക്തമായി അമര്‍ത്തി തലച്ചോറിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തപ്രവാഹം നിലനിര്‍ത്തുന്നതാണ് രീതി.

സി.പി.ആർ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:

1. ഉറച്ച പ്രതലത്തിൽ രോഗിയെ നേരെ കിടത്തുക. അവരുടെ അരികിൽ മുട്ടുകുത്തി ഇരുന്ന ശേഷം നിങ്ങളുടെ ഇടതു കൈപത്തി അവരുടെ നെഞ്ചിന്റെ മധ്യഭാഗത്തായി വെയ്ക്കുക.

2. വലതു കൈപ്പത്തി ഇടതു കൈപ്പത്തിയുടെ വിരലുകൾക്കിടയിലൂടെ കോർത്തുപിടിക്കുക. ഇടതുകൈപ്പത്തിയുടെ വിരലുകൾ രോഗിയുടെ വാരിയെല്ലിലോ നെഞ്ചിലോ സ്പർശിക്കാത്ത രീതിയിൽ നേരെ പിടിക്കുക.

3. നെഞ്ചിനു മുകളിൽ കൈകൾ അമർത്തിപ്പിടിച്ച് രണ്ട് ഇഞ്ചോളം നെഞ്ചിൽ അമർത്തുക. നെഞ്ച് മുകളിലേക്കും താഴേക്കും ഉയരുന്ന രീതിയിൽ അമർത്തുക. മിനിറ്റിൽ 30 തവണ ഇത് ആവർത്തിക്കുക.

4. രോഗിയുടെ തലഭാഗത്തേക്ക് നീങ്ങുക. കാറ്റ് ശരിയായി കയറുന്നതിനായി താടിയെല്ല് അൽപ്പം ഉയർത്തിവെയ്ക്കുക. തല നിലത്ത് കൃത്യമായി പതിയുന്ന രീതിയിൽ കിടത്തുക. ശേഷം രോഗിയുടെ വായ പതുക്കെ തുറക്കുക.

5. രോഗിക്ക് കൃത്രിമ ശ്വാസം നൽകുക. നിങ്ങളുടെ കൈകൊണ്ട് രോഗിയുടെ താടിക്ക് പിന്തുണ നൽകുക. ഇടതുകൈ നെറ്റിയിൽ മുട്ടിച്ച് രണ്ട വിരൽ കൊണ്ട് മുതുകിൽ പിടിക്കുക. ശേഷം വായിലൂടെ കൃത്രിമ ശ്വാസം നൽകുക. അവരുടെ നെഞ്ച് ഉയരുന്നത് വരെ നൽകാൻ ശ്രമിക്കുക.

6. നെഞ്ച് ഉയർന്നു താഴുന്നത് ശ്രദ്ധിക്കുക. ശേഷം ഒരു കൃത്യമായ അളവിൽ ശ്വാസം എടുക്കുന്നതിനായി കൃത്രിമ ശ്വാസം നൽകുന്നത് അഞ്ചാറുതവണ ആവർത്തിക്കുക.

7. ശേഷം വീണ്ടും നെഞ്ചിൽ കൈവെച്ച് രണ്ട് മൂന്ന് തവണ ഇത് ആവർത്തിക്കുക. ഇടയ്ക്ക് കൃത്രിമ ശ്വാസം നൽകുക. കൃത്യമായ രീതിയിൽ രോഗി ശ്വാസം വിടുന്നുണ്ടെന്ന് മനസിലാക്കുന്നത് വരെ ഇത് തുടരുക. ശേഷം എത്രയും പെട്ടന്ന് വിദഗ്‌ധ ചികിത്സ നൽകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button