KeralaLatest NewsNews

‘മുത്തുമണികളേ മിന്നുന്നതെല്ലാം പൊന്നല്ല’: സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്

തുടക്കത്തിൽ സമൂഹത്തിൽ വലിയ പദവികൾ വഹിക്കുന്ന ഉദ്യോഗസ്ഥരുടെ പേരിലായിരുന്നു തട്ടിപ്പ്

തിരുവനന്തപുരം : ഫേസ്‌ബുക്കിൽ നമ്മളറിയാതെ നമ്മുടെ വ്യാജ പ്രൊഫൈൽ സൃഷ്‌ടിച്ച് പണം കടം ചോദിച്ച് പറ്റിപ്പ് നടത്തുന്ന സംഘങ്ങളുടെ വാർത്ത ഇടക്കിടെ ഇപ്പോൾ കേൾക്കുന്നുണ്ട്. തുടക്കത്തിൽ സമൂഹത്തിൽ വലിയ പദവികൾ വഹിക്കുന്ന ഉദ്യോഗസ്ഥരുടെ പേരിലായിരുന്നെങ്കിൽ ഇപ്പോൾ, നിരവധി പേരുടെ പ്രൊഫൈൽ സൃഷ്‌ടിച്ച് ഇത്തരം തട്ടിപ്പ് നടത്തുന്നതായി പരാതികളും വിവരങ്ങളും പുറത്തുവരുന്നുണ്ട്.

Read Also  :  കോവിഡ് രണ്ടാം തരംഗം: ഇന്ത്യയെ സഹായിച്ച ജി 7 രാജ്യങ്ങള്‍ക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി

ഇത്തരം തട്ടിപ്പിന് ഇരയാകരുതെന്നും അങ്ങനെ ആരെങ്കിലും ഫേസ്‌ബുക്കിലൂടെ ചോദിച്ചാൽ അവരുമായി ഫോണിൽ സംസാരിച്ച് കാര്യങ്ങളറിയണമെന്നും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരള പൊലീസ്. കേരള പൊലീസ് ഔദ്യോഗിക പേജിലൂടെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Read Also  :  ടെസ്റ്റ്‌ പോസിറ്റീവിറ്റി നിരക്ക് കുറയുന്നു: ബുധനാഴ്ചക്ക് ശേഷം ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍?

കുറിപ്പിന്റെ പൂർണരൂപം :
.
മുത്തുമണികളേ മിന്നുന്നതെല്ലാം പൊന്നല്ല!

നമ്മളറിയാതെ തന്നെ നമ്മുടെ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ച് friend request ചോദിക്കുകയും , തുടര്‍ന്ന് പണം കടം ചോദിക്കുന്നതുമായ തട്ടിപ്പ് അരങ്ങേറുന്നുണ്ട് . തട്ടിപ്പിനിരയാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക . അങ്ങനെ ആരെങ്കിലും ചോദിച്ചാലോ , ശ്രദ്ധയില്‍പ്പെട്ടാലോ പരസ്പരം ഫോണില്‍ വിളിച്ച് അറിയിക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button