ന്യൂഡല്‍ഹി: പെട്രോളിന് പിന്നാലെ ഡീസല്‍ വിലയും രാജ്യത്ത് മൂന്നക്കം കടന്നു. നേരത്തെ പെട്രോള്‍ വില ആദ്യമായി സെഞ്ചുറി തികച്ച രാജസ്ഥാനിലെ ശ്രീഗംഗനഗറിലാണ് ഡീസല്‍ വില ലിറ്ററിന് 100ന് മുകളിലെത്തിയത്. ശനിയാഴ്ച രേഖപ്പെടുത്തിയ വില വര്‍ധനവിലാണ് ഡീസല്‍ വില ഇവിടെ 100 കടന്നത്.
Read Also : അനധികൃതമായി ഇന്ത്യയിൽ കഴിഞ്ഞു വരികയായിരുന്ന പാകിസ്താനി വനിത അറസ്റ്റിൽ
രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവുമധികം വാറ്റ് ഈടാക്കുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. രാജസ്ഥാനിലെ ശ്രീഗംഗനഗറിൽ പെട്രോള്‍ ലിറ്ററിന് 107.22 രൂപയും ഡീസലിന് 100.05 രൂപയുമാണ് നിലവിലെ വില.
പെട്രോളിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്നലെ കൂടിയത്. ഇതോടെ 100 രൂപയ്ക്കു മുകളില്‍ പെട്രോള്‍ വില്‍ക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം ഏഴായി. രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, കര്‍ണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ലഡാക്ക് എന്നിവിടങ്ങളിലാണു പെട്രോള്‍ വില 100 കടന്നത്.
ജൂണ്‍ മാസം ഇതുവരെ മാത്രം ഏഴ് തവണയാണ് വിലയില്‍ വര്‍ധനവുണ്ടായത്. കഴിഞ്ഞ ആറു മാസത്തിനിടെ മാത്രം 11 രൂപയോളം വര്‍ധനവ് പെട്രോളിലും ഡീസലിലും രേഖപ്പെടുത്തി.
Post Your Comments