COVID 19KeralaNattuvarthaLatest NewsIndiaNews

ലോക്ക്ഡൗൺ കാലത്ത് ഇന്ത്യക്കാർ ഒ.എൽ.എക്​സിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് എന്തിനുവേണ്ടി?: വിവരങ്ങൾ പുറത്തുവിട്ട്​ കമ്പനി

ഗതാഗതമാർഗം എന്നതിനൊപ്പം ജനങ്ങൾ ശാരീരിക ആരോഗ്യം നിലനിർത്തുന്നതിനായും സൈക്ലിംഗ് തിരഞ്ഞെടുക്കുകയായിരുന്നു

ഡൽഹി: ലോക്​ഡൗണിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ കഴിയാതെ വന്നതോടെ, ഓൺലൈൻ വ്യാപാര സൈറ്റുകളെ ആശ്രയിക്കുക എന്നതായിരുന്നു ഒരു മാർഗ്ഗം. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ സെർച്ച്​ ചെയ്​ത ഉൽപ്പന്നത്തിൻെറ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ഓൺലൈൻ എക്സ്ചേഞ്ച്​ സൈറ്റായ ഒ.എൽ.എക്സ്. ​

ലോക്ക്ഡൗൺ​ കാലത്ത് ഇന്ത്യക്കാർ​ ഒ.എൽ.എക്​സിൽ ഏറ്റവും കൂടുതൽ അന്വേഷിച്ചത്​ സൈക്കിൾ ആണെന്ന് കമ്പനി വ്യക്തമാക്കുന്നു​. വീട്ടിലിരിക്കാൻ നിർബന്ധിക്കപ്പെട്ടതും ജിംനേഷ്യങ്ങൾ അടച്ചതും ഗതാഗതത്തിന് മറ്റ് മാർഗ്ഗങ്ങൾ തേടുന്നതിലുള്ള പ്രശ്നസാധ്യതകളും​ സൈക്കിളിന്​ കൂടുതൽ അന്വേഷകർ വന്നതിന്​ കാരണമായി ഒ.എൽ.എക്​സ്​ കണക്കാക്കുന്നു​. ഗതാഗതമാർഗം എന്നതിനൊപ്പം ജനങ്ങൾ ശാരീരിക ആരോഗ്യം നിലനിർത്തുന്നതിനായും സൈക്ലിംഗ് തിരഞ്ഞെടുക്കുകയായിരുന്നു എന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

കഴിഞ്ഞ ഒരു വർഷത്തിനിടെ ഒ.എൽ.എക്​സിൽ സൈക്കിളിന്​ മാത്രമായി വന്ന അന്വേഷണങ്ങളിൽ ഏകദേശം 100 ശതമാനം വർധനവാണ്​ ഉണ്ടായതെന്ന് കമ്പനി വ്യക്തമാക്കി. 2019 ഒക്ടോബർ മുതൽ 2021 മാർച്ച് വരെ ഒ.എൽ.എക്​സിൽ ഉപഭോക്​താക്കൾ വാങ്ങാൻ അന്വേഷിച്ചതും വിൽപ്പനക്ക്​ വെച്ചവയുടെയും വിവരങ്ങളാണ്​ കമ്പനി പങ്കുവെച്ചത്​. ഒ.എൽ.എക്​സിൽ സൈക്കിൾ അന്വേഷിച്ച്​ ഏറ്റവും കൂടുതൽ ആവശ്യക്കാർ എത്തിയത് ഡൽഹിയിൽ നിന്നും പരിസരപ്രദേശങ്ങളിൽ നിന്നുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button