വാഷിങ്ടണ്‍: മുന്‍ യു.എസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിനെ പുകഴ്ത്തി റഷ്യന്‍ പ്രസിഡന്റ് വ്ളാഡമീര്‍ പുടിന്‍. ജനീവയില്‍ ജോ ബൈഡനുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പുടിന്റെ പരാമര്‍ശം. രാഷ്ട്രീയം കരിയറാക്കിയ വ്യക്തിയാണ് ബൈഡന്‍. ട്രംപില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ബൈഡന്റെ നയങ്ങളെന്നും പുടിന്‍ പറഞ്ഞു. എന്‍.ബി.സി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പുടിന്‍ ട്രംപിനെ പുകഴ്ത്തിയത്.
യു.എസ്-റഷ്യ ബന്ധം ഏറ്റവും കുറഞ്ഞ തോതിലാണ് മുന്നോട്ട് പോകുന്നതെന്നും പുടിന്‍ പറഞ്ഞു. അതേസമയം, റഷ്യക്കെതിരെയും തനിക്കെതിരെയും ഉയര്‍ന്ന വിവാദങ്ങളില്‍ മറുപടി പറയാന്‍ പുടിന്‍ തയാറായില്ല. അമേരിക്കക്കെതിരെ നടന്ന റാന്‍സംവെയര്‍ ആക്രമണത്തെ സംബന്ധിച്ചും റഷ്യയിലെ പ്രതിപക്ഷ നേതൃസ്ഥാനങ്ങളിലുള്ളവര്‍ക്കെതിരെ നടന്ന ആക്രമണങ്ങളിലും അദ്ദേഹം പ്രതികരിക്കാന്‍ തയാറായില്ല.
അതേസമയം റഷ്യയുമായി സംഘര്‍ഷത്തിനില്ലെന്ന് ബൈഡന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. റഷ്യ ഉയര്‍ത്തുന്ന ഭീഷണികള്‍ക്ക് അതേനാണയത്തില്‍ മറുപടി നല്‍കുമെന്നും ബൈഡന്‍ പറഞ്ഞിരുന്നു. എട്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമേരിക്കന്‍ പ്രസിന്‍റ് ജോ ബൈഡന്‍ യൂറോപ്പിലേക്ക് പോകുന്നത്. ഈ സന്ദര്‍ശനത്തിനിടെയായിരിക്കും ബൈഡന്‍ പുടിനുമായി കൂടിക്കാഴ്ച നടത്തുക.
Post Your Comments