
മഞ്ചേരി; അരീക്കോട് മിനി ലോറിയിൽ കടത്തുകയായിരുന്ന 40 കിലോഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. സംഭവത്തിൽ 3 പേരെ അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ ലോക് ഡൗണിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് വേട്ട. മുതുവല്ലൂർ വിളയിൽ കുന്നത്ത് ഷിഹാബുദീൻ, വയനാട് വൈത്തിരി പെഴുതന രഞ്ജിത്ത്, കുഴിമണ്ണ കുറ്റിക്കാട്ടിൽ ഇർഷാദ് എന്നിവരെയാണ് പിടികൂടിയത്.
സംഘത്തിൽ കൂടുതൽ പേരുണ്ടെന്നും അവർ അടുത്ത ദിവസം അറസ്റ്റിലാക്കുമെന്നും അധികൃതർ അറിയിച്ചു. എക്സൈസ് ഐബി ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖ്, മഞ്ചേരി റേഞ്ച് ഇൻസ്പെക്ടർ ഇ.ജിനീഷ്,എക്സൈസ് കമ്മിഷണറുടെ ഉത്തര മേഖലാ സ്ക്വാഡ് അംഗം ടി. ഷിജുമോൻ,പ്രിവന്റീവ് ഓഫിസർ റെജി തോമസ്, സിവിൽ എക്സൈസ് ഓഫിസർമാരായ സബീർ, ടി.സതീഷ്, പ്രദീപ് കുമാർ, നിധിൻ ചോമരി, ശശീന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Post Your Comments