KeralaLatest NewsNews

ഒന്നാം പിണറായി സർക്കാരിന്റെ മന്ത്രിമാർ ചികിത്സയ്ക്ക് മാത്രം കൈപ്പറ്റിയത് മുക്കാൽക്കോടിയോളം

മുഖ്യമന്ത്രി പിണറായി വിജയന്‍ 4.68 ലക്ഷം ചികിത്സ ഇനത്തില്‍ കൈപ്പറ്റി

ആലപ്പുഴ: മെഡിക്കല്‍ റീഇംപേഴ്​സ്​മെന്‍റ്​ ഇനത്തില്‍ ഒന്നാം പിണറായി സര്‍ക്കാറിന്റെ മന്ത്രിമാര്‍ കൈപ്പറ്റിയത്​ 73.4 ലക്ഷം രൂപ. ഏറ്റവും കൂടുതല്‍ തുക കൈപ്പറ്റിയത്​ വനം മന്ത്രിയായിരുന്ന കെ. രാജുവാണ് -8.68 ലക്ഷം. ധനമന്ത്രിയായിരുന്ന ഡോ. ടി.എം. തോമസ്​ ഐസക് 7.74 ലക്ഷവുമായി രണ്ടാം സ്ഥാനത്തുണ്ട്.

Also Read:‘സ്ത്രീകള്‍ക്ക് ഇനി തനിച്ച് താമസിക്കാം’: സ്ത്രീ സ്വാതന്ത്ര്യം ഉറപ്പു വരുത്താനൊരുങ്ങി സൗദി അറേബ്യ

കൊച്ചിയിലെ ‘പ്രോപ്പര്‍ ചാനല്‍’ എന്ന സംഘടന വിവരാവകാശ നിയമപ്രകാരം ശേഖരിച്ച വിവരങ്ങളിലാണ്​ ഇക്കാര്യം വ്യക്തമായത്​. ആരോഗ്യമന്ത്രി കെ.കെ. ശൈലജ 7.32 ലക്ഷം കൈപ്പറ്റി യഥാക്രമം മൂന്നാം സ്ഥാനത്തെത്തി. ഏറ്റവും കുറഞ്ഞ തുക ചികിത്സ ഇനത്തില്‍ കൈപ്പറ്റിയത്​ വ്യവസായമന്ത്രി ഇ.പി. ജയരാജനാണ്​ -42,884 രൂപ. ഗതാഗത മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രന്‍ വലിയ വ്യത്യാസമില്ലാതെ തൊട്ടടുത്തുണ്ട് -52,361 രൂപ. റവന്യൂമന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരന്‍ 73,258 രൂപ മാത്രമാണ്​ കൈപ്പറ്റിയത്​. എന്നാൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രഫ. കെ.എന്‍. രവീ​ന്ദ്രനാഥ്​ മെഡിക്കല്‍ റീഇംപേഴ്​സ്​മെന്‍റ്​ കൈപ്പറ്റിയതായി രേഖകളില്‍ കാണുന്നില്ല.

മറ്റു മന്ത്രിമാർ ചിലവഴിച്ച തുകകൾ

കെ. കൃഷ്​ണന്‍കുട്ടി -6.62 ലക്ഷം, വി.എസ്​. സുനില്‍കുമാര്‍ -6.04 ലക്ഷം, കടകംപള്ളി സുരേന്ദ്രന്‍ -5.5 ലക്ഷം, ജെ. മേഴ്​സിക്കുട്ടിയമ്മ -5.04 ലക്ഷം, ടി.പി. രാമകൃഷ്​ണന്‍ -4.36 ലക്ഷം, ജി. സുധാകരന്‍ -3.91 ലക്ഷം, രാമചന്ദ്രന്‍ കടന്നപ്പള്ളി -2.97 ലക്ഷം, എം.എം. മണി -2.49 ലക്ഷം, മാത്യു ടി. തോമസ്​ -1.82 ലക്ഷം, എ.കെ. ബാലന്‍ -1.55 ലക്ഷം, ഡോ. കെ.ടി. ജലീല്‍ -1.24 ലക്ഷം, പി. തിലോത്തമന്‍ -1.19 ലക്ഷം.

shortlink

Related Articles

Post Your Comments

Related Articles


Back to top button